ADVERTISEMENT

മഡ്രിഡ് ∙ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായുള്ള സ്മാരകമാകേണ്ടിടത്തു നിന്നു മുൻ സ്വേച്ഛാധിപതിയുടെ ശവകുടീരം മാറ്റുന്ന ചരിത്രനിമിഷങ്ങൾക്കു സാക്ഷിയാകാൻ സ്പാനിഷ് ജനത. ‘വാലി ഓഫ് ദ് ഫോളൻ’ സ്മാരക സമുച്ചയത്തിൽ നിന്നു ജനറൽ ഫ്രാങ്കോയുടെ മൃതദേഹാവശിഷ്ടങ്ങൾ മറ്റന്നാൾ നീക്കുമെന്നു പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഫ്രാങ്കോയുടെ വിധവ കാർമൻ പോളോയെ അടക്കിയ ശ്മശാനത്തിലേക്കാണ് അവ മാറ്റുക.

വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനും വിരാമമാകുകയാണ്. 1936–39 കാലത്തെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 5 ലക്ഷത്തിലേറെപ്പേർക്കായി സമർപ്പിച്ചിരിക്കുന്ന പൊതു സ്മാരകത്തിൽ ആ ചോരപ്പുഴയ്ക്കു കാരണക്കാരനായ ഫ്രാങ്കോയുടെ സാന്നിധ്യം വേണ്ടെന്ന സോഷ്യലിസ്റ്റ് സർക്കാരിന്റെ നിലപാടാണു വിജയിച്ചത്. 1975 ൽ ആയിരുന്നു ഫ്രാങ്കോയുടെ മരണം.

കാറ്റലോണിയയിലെ സ്വാതന്ത്ര്യ പ്രക്ഷോഭവും അടുത്തമാസം 10നു സ്പെയിൻ പൊതുതിര‍ഞ്ഞടുപ്പും മറ്റുമായി രാഷ്ട്രീയാന്തരീക്ഷം സംഭവബഹുലമായി തുടരുന്നതിനിടെയാണു ഫ്രാങ്കോയുടെ ശവകുടീരം മാറ്റുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com