ADVERTISEMENT

ലണ്ടൻ ∙ പുരുഷ ലൈംഗികത്തൊഴിലാളികൾക്ക് ലഹരിവസ്തുവായ കൊക്കെയ്ൻ വാങ്ങി നൽകാൻ സമ്മതിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ ലേബർ പാർട്ടി എംപി കീത്ത് വാസിനെ ബ്രിട്ടിഷ് പാർലമെന്റ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

1987 മുതൽ ലെസ്റ്റർ ഈസ്റ്റിൽ നിന്നുള്ള എംപിയാണ് വാസ് (62). ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണവുമായി അദ്ദേഹം വേണ്ടവിധം സഹകരിച്ചില്ലെന്നും പാർലമെന്റ് സ്റ്റാൻഡേർഡ്സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. നടപടിയെ സങ്കടകരമെന്ന് വിശേഷിപ്പിച്ച ലേബർ പാർട്ടി, അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ വാസ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. പുരുഷ അംഗരക്ഷകരുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ 2016 ൽ അദ്ദേഹത്തിന് സഭയുടെ ആഭ്യന്തരകാര്യ സമിതി അധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്നു.

English Summary: British Parliament suspends Indian origin MP Keith Vaz for 6 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com