ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ‘വമ്പൻ’ ബോറിസിനെയാണ് ‘മോശക്കാരൻ’ കോർബിനെക്കാൾ താൻ പിന്തുണയ്ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്റെ സുഹൃത്താണെന്നും പ്രതിപക്ഷ ലേബർ പാർട്ടിയുടെ ജെറമി കോർബിൻ മോശക്കാരനാണെന്നും ട്രംപ് പറഞ്ഞു.

ഡിസംബർ 12 ലെ തിരഞ്ഞെടുപ്പിൽ ജോൺസന്റെ ജയം തടയാൻ ആർക്കുമാവില്ലെന്നു പറഞ്ഞ ട്രംപ് പക്ഷേ, യൂറോപ്യൻ യൂണിയനുമായി ബ്രിട്ടനുണ്ടാക്കിയ ബ്രെക്സിറ്റ് കരാർ യുകെ– യുഎസ് വ്യാപാര ബന്ധത്തിനു ദോഷമാണെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ട്രംപിന്റെ ശ്രമം വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ആഭ്യന്തരകാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് അനാവശ്യമായി ഇടപെടുന്നതിനെ വിമർശിച്ച് കോർബിൻ ട്വീറ്റ് ചെയ്തു. 

English Summary: Trump backs "fantastic" Boris Johnson over "bad" Jeremy Corbyn ahead of UK polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com