ADVERTISEMENT

വാഷിങ്ടൻ ∙ മകന്റെ പുതിയ പുസ്തകത്തിനു ട്വിറ്ററിൽ ‘പരസ്യം’ കൊടുത്തതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം. മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയർ എഴുതിയ ‘ട്രിഗേഡ്: ഹൗ ദ് ലെഫ്റ്റ് ത്രൈവ്സ് ഓൺ ഹെയ്റ്റ് ആൻഡ് വാണ്ട്സ് ടു സൈലൻസ് അസ്’ എന്ന പുസ്തകം വിപണിയിലെത്തുന്നെന്നും എല്ലാവരും വാങ്ങണമെന്നും പറഞ്ഞുള്ള ട്വീറ്റാണ് വിവാദമായത്. 

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന്റെ ബിസിനസിനു വേണ്ടി ഒത്താശ ചെയ്തു കൊടുത്തെന്ന് ആരോപിക്കുന്ന ട്രംപ് തന്നെ മകന്റെ പുസ്തകപ്രചാരണത്തിനിറങ്ങിയതു ധാർമികമായി ശരിയായില്ലെന്നാണു വിമർശനം. മകനു സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുക്കാൻ പ്രസിഡന്റ് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com