9 യുഎസ് പൗരന്മാർ വെടിയേറ്റ് മരിച്ചു

gun-fire
പ്രതീകാത്മക ചിത്രം
SHARE

മെക്സിക്കോ സിറ്റി ∙ ലഹരിമരുന്നു മാഫിയയുടെ വെടിയേറ്റ് മെക്സിക്കോയിൽ 6 കുട്ടികളും 3 സ്ത്രീകളും ഉൾപ്പെടെ 9 പേർ മരിച്ചു. കൊല്ലപ്പെട്ടവരെല്ലാം യുഎസ് പൗരത്വമുള്ളവരാണ്. ഒരു കുട്ടിക്കു പരുക്കേറ്റു. ഒരു കുട്ടിയെ കാണ്മാനില്ല. എതിർസംഘത്തിന്റെ വാഹനമാണെന്നു തെറ്റിദ്ധരിച്ചാണു മാഫിയ വെടിവച്ചതെന്നു കരുതുന്നു. അരിസോണയിലെ ഡഗ്ലസിൽ നിന്നു 110 കിലോമീറ്റർ തെക്ക് ലാമൊറാ എന്ന ചെറു ഗ്രാമത്തിൽ താമസിക്കുന്നവരാണ് കൊല്ലപ്പെട്ടവർ. ഒരേ പള്ളിയിലെ അംഗങ്ങളായ ഇവർ ഒന്നിച്ചുപോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA