ADVERTISEMENT

ആംസ്റ്റർഡാം ∙ നെതർലൻഡ്‌സിന്റെ തലസ്ഥാനനഗരമായ ആംസ്റ്റർഡാമിലെ മുഖ്യ വിമാനത്താവളം ഷിപോളിൽ  ഭീതി പരത്തി വിമാനത്തിൽനിന്ന് അപായ മണി. വിമാന റാഞ്ചൽ സൂചിപ്പിക്കുന്ന അലാമാണു മുഴങ്ങിയത്. ഇതോടെ സൈനിക പൊലീസ് കുതിച്ചെത്തി വിമാനത്താവളത്തിന്റെ നിയന്ത്രണമേറ്റെടുത്തു. ടെർമിനലുകൾ അടച്ചു യാത്രക്കാരെ ഒഴിപ്പിച്ചു. ആംബുലൻസുകളും സജ്ജമാക്കി.

ബുധനാഴ്ച വൈകിട്ടു മഡ്രിഡിലേക്കു പറക്കാനൊരുങ്ങിയ എയർ യൂറോപ യുഎക്‌സ് 1094 വിമാനത്തിലാണു അടിയന്തരസാഹചര്യമുണ്ടായത്. എന്നാൽ, പൈലറ്റ് അബദ്ധത്തിൽ അലാം മുഴക്കിയതാണെന്നു വ്യക്തമായതോടെ അടച്ച വിമാനത്താവളം വീണ്ടും തുറന്നു.  ഒട്ടേറെ വിമാനങ്ങൾ വൈകി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് എയർ യൂറോപ അധികൃതരും അറിയിച്ചു.

വിമാനത്തിനുള്ളിൽ കത്തികളുമായി മൂന്നു പേർ റാഞ്ചൽ ശ്രമം നടത്തിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രചരിച്ചത്.  

English summary: Amsterdam airport false alarm

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com