പുസ്തകങ്ങളിലെ കയ്യൊപ്പുകൾ ഗിന്നസിലേക്ക്

Guinness-World-Record
SHARE

ഷാർജ∙ഏറ്റവുമധികം എഴുത്തുകാർ ഒരുമിച്ച് ഒരേ വേദിയിൽ അവരവരുടെ കൃതികളിൽ കയ്യൊപ്പ് ചാർത്തിയ റെക്കോർഡ്  ഷാർജ പുസ്തകോത്സവത്തിനു സ്വന്തം. ചരിത്രമായ ആ ഒപ്പിടൽ ചടങ്ങിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1530 എഴുത്തുകാർ പങ്കെടുത്തു.

ഇന്നലെ രാത്രി ദുബായ് സമയം 8.45നായിരുന്നു ചടങ്ങ്. 1431 എന്ന റെക്കോർഡ് ഷാർജയിൽ പഴങ്കഥയായത്.  ചരിത്രമുഹൂർത്തത്തിനു സാക്ഷികളാകാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകാരന്മാരും പുസ്തകപ്രേമികളും എത്തിയിരുന്നു.

നമ്പർ കോഡ് ഇല്ലാതിരുന്നതിനാൽ റജിസ്ട്രേഷൻ നടത്താനാകാതെ നിരാശരായി മടങ്ങിയവരും ധാരാളം. ഒപ്പിട്ട  പുസ്തകങ്ങൾ ഷാർജ ബുക്ക് അതോറിറ്റി പ്രസാധകരിൽ നിന്നു വാങ്ങി. ഇവ ഇനി വിവിധ ഗ്രന്ഥശാലകൾക്ക് അലങ്കാരമാവും.

English Summary: Signatures in a book towards guinness record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA