ADVERTISEMENT

ബർലിൻ ∙ ജർമനിയുടെ ഹൃദയത്തിനു കുറുകെ കെട്ടിയ ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചു നീക്കിയിട്ട് ഇന്ന് 30 വർഷം തികയുന്നു. ബർലിൻ നഗരത്തിന്റെ ഒരു ഭാഗം പടിഞ്ഞാറൻ ജർമനിയുടെയും മറ്റൊരു ഭാഗം കമ്യുണിസ്‌റ്റ് ഭരണത്തിലായ കിഴക്കൻ ജർമനിയുടെയും കൈവശം വന്നതോടെയാണു വിഭജന മതിൽ ഉയർന്നത്. പശ്‌ചിമ ജർമനിയുടെ കൈവശമുള്ള നഗരത്തിലേക്കു ജനങ്ങൾ കടക്കാതിരിക്കാൻ പൂർവ ജർമനിയാണു 1961 ൽ മതിൽ നിർമിച്ചത്. 

കുറുകെ കടക്കാൻ ശ്രമിച്ചവരെ വെടിവച്ചിടാൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന്റെ ചിഹ്നമായി മതിൽ മാറി. ഒടുവിൽ സോവിയറ്റ് യൂണിയൻ ക്ഷയിക്കുകയും മറ്റു രാജ്യങ്ങളിൽ അവരുടെ പിടി അയയുകയും ചെയ്തതോടെ വിഭജനത്തിനെതിരെ ജർമൻ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 1989 നവംബർ ഒൻപതിനു ജനക്കൂട്ടം മതിൽ തകർത്തു.

English summary: Anniversary of Berlin wall fall

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com