ADVERTISEMENT

ബഗ്ദാദ് ∙ തെക്കൻ ഇറാഖിലെ ഉം ഖസർ തുറമുഖം ഉപരോധിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സൈനികർ നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്കു പരുക്കേറ്റു. നസിറിയാ നഗരത്തിലേക്കുള്ള അഞ്ചു പാലങ്ങളും ഉപരോധിച്ച പ്രക്ഷോഭകർ എണ്ണക്കമ്പനികളിലേക്കുള്ള വഴികളും തടഞ്ഞു.

രാഷ്ട്രീയ അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ കഴിഞ്ഞമാസം ഒന്നിന് ബഗ്ദാദിൽ ആരംഭിച്ച പ്രക്ഷോഭം ഷിയാ ഭൂരിപക്ഷ തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭത്തിൽ ഇതിനകം ആകെ 350 പേർ കൊല്ലപ്പെട്ടെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

English summary: Riot in Iraq

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com