ADVERTISEMENT

കാബൂൾ ∙ അതീവരഹസ്യമായി അഫ്ഗാനിലെ ബാഗ്രം സൈനികത്താവളത്തിലെത്തി യുഎസ് ഭടന്മാർക്കൊപ്പം നന്ദിയർപ്പണ വിരുന്നിൽ പങ്കെടുത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, താലിബാനുമായി സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുന്നു. സെപ്റ്റംബറിൽ താലിബാൻ ഒരു യുഎസ് സൈനികനെ വധിച്ചതോടെ നിർത്തിവച്ച ചർച്ചകൾക്കാണു ജീവൻ വയ്ക്കുന്നത്.

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായും ട്രംപ് ചർച്ച നടത്തി. ഉന്നത യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ വീണ്ടും തുടങ്ങിയെന്നു താലിബാൻ വക്താവ് സബിഹുല്ല മുജാഹിദും അറിയിച്ചു. സുരക്ഷാ ഉപാധികൾ മുന്നോട്ടു വച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കാനും യുഎസ് സേനയെ അഫ്ഗാനിൽ നിന്നു പിൻവലിക്കാനുമുള്ള കരാർ സംബന്ധിച്ച് ഈ വർഷം ആദ്യം താലിബാനുമായി ധാരണയിലെത്തിയിരുന്നതാണ്. പിന്നെയതു പാളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com