ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ചുമതലകളിൽ നിന്നു വിട്ടുനിൽക്കുമെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും പ്രഖ്യാപനത്തിനു പിന്നാലെ, മാഡം തുസാദ്സ് മ്യൂസിയം അവരുടെ മെഴുകുപ്രതിമകൾ രാജകീയ വിഭാഗത്തിൽ നിന്നു മാറ്റാൻ തീരുമാനിച്ചു.

എലിസബത്ത് രാജ്ഞിയെയും ബ്രിട്ടനെയും ഞെട്ടിച്ച അപ്രതീക്ഷിത പ്രഖ്യാപനം നടത്താൻ കാനഡയിൽ നിന്നാണു ഹാരിയും മേഗനും ലണ്ടനിലെത്തിയത്. കാനഡയിൽ‍ ആയയുടെ കൂടെ കഴിയുന്ന 8 മാസം പ്രായമുള്ള മകൻ ആർച്ചിയുടെ അടുത്തേയ്ക്കു മേഗൻ ഇന്നലെ മടങ്ങി. ഹാരി ലണ്ടനിൽത്തന്നെയുണ്ട്. 

ചർച്ചകളിലൂടെ രമ്യമായ പരിഹാരത്തിനു ശ്രമിക്കുകയാണ് എലിസബത്ത് രാജ്ഞിയെന്നാണു റിപ്പോർട്ടുകൾ.  യുഎസ് ടിവി പരമ്പരകളിൽ അഭിനയിച്ചു പേരെടുത്ത നടി കൂടിയായ മേഗന്റെ ആഫ്രിക്കൻ വംശീയ വേരുകൾ പരാമർശിക്കുന്ന മാധ്യമറിപ്പോർട്ടുകളിലുള്ള അസ്വസ്ഥതയും സഹോദരൻ വില്യമുമായി ഹാരിയുടെ ബന്ധം മോശമായതും ചേർന്നു യുവദമ്പതികളുടെ ‘രാജകീയ ജീവിതം’ സമ്മർദത്തിലാണിപ്പോൾ. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com