sections
MORE

ട്രംപ് അടുത്ത മാസം ഇന്ത്യ സന്ദർശിച്ചേക്കും

donald-trump
SHARE

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ഇന്ത്യ സന്ദർശിച്ചേക്കും. സിവിൽ വ്യോമയാന കരാറിലും ഏറെക്കാലമായി അനിശ്ചിത്വത്തിലുള്ള ഇന്ത്യ – യുഎസ് വ്യാപാരക്കരാറിലും ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ട്.

തനിക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്കിടെയാകും ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദർശനം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെയും സാമ്പത്തിക തളർച്ചയുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യ ട്രംപിന് ആതിഥ്യമരുളാൻ ഒരുങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA