ADVERTISEMENT

ബെയ്ജിങ് ∙ പുതിയ കൊറോണ വൈറസ് മൂലമുള്ള മരണം അനുദിനം വർധിക്കുന്നു. ചൈനയിൽ മരണസംഖ്യ 425 ആയപ്പോൾ ഹോങ്കോങ്ങിലും ഒരാൾ മരിച്ചു. ഫിലിപ്പീൻസിലും ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ആകെ മരണം 427.

ചൈനയിൽ നിന്നു വരികയോ ചൈന സന്ദർശിക്കുകയോ ചെയ്യാത്തവർക്കു വൈറസ് ബാധയുണ്ടായതായി സിംഗപ്പൂർ, മലേഷ്യ, തായ്‍ലൻഡ് എന്നിവിടങ്ങളിൽ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയവർക്കു നേരത്തെ ഈ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെ എത്തിയവരിൽ നിന്നു മറ്റുള്ളവരിലേക്കും വൈറസ് പടരുകയാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ചൈനയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 20,438 ആയി ഉയർന്നു.

English summary: Coronavirus death toll 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com