ADVERTISEMENT

ആധുനിക മനുഷ്യന്റെ പൂർവികരിൽ ഒരു അജ്ഞാത വംശമുണ്ടെന്നു ഗവേഷകർ. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോത്രസംഘങ്ങളിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ശ്രീറാം ശങ്കരരാമൻ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ നേതൃത്വം കൊടുത്ത കലിഫോർണിയ സർവകലാശാല ഗവേഷകസംഘം ഈ നിഗമനത്തിലെത്തിയത്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോത്രവംശജരുടെ ജനിതകഘടനയിൽ അഞ്ചിലൊന്ന് അംശം ഈ പൂർവികരിൽ നിന്ന് ഉള്ളതാണ്.

നിയാണ്ടർത്താൽ, ഡെനിസോവൻ തുടങ്ങിയവ പോലെയുള്ള മനുഷ്യരിലെ ഉപവിഭാഗമാകാം ഈ പൂർവികരെന്നാണു കരുതുന്നത് . ഒരു ലക്ഷം വർഷം മുൻപ് അന്നത്തെ മനുഷ്യവംശവുമായി ഇവർ പ്രജനനം നടത്തി. എന്നാൽ ശേഷം ഇവർക്ക് എന്തു സംഭവിച്ചെന്നതിൽ വ്യക്തതയില്ല. കൂടുതൽ പഠനങ്ങൾ നടത്താൻ പദ്ധതിയിടുകയാണ് ശാസ്ത്രസംഘം. 

English Summary: Ghost DNA Hints at Africa’s Missing Ancient Humans

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com