ADVERTISEMENT

ടോക്കിയോ ∙ ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 88 പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 542 ആയി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു രോഗം ബാധിച്ച ‘പ്രദേശ’ മാണ് ഡയമണ്ട് പ്രിൻസസ് എന്ന ഈ കപ്പൽ.

രോഗബാധിതരുടെ എണ്ണം ഇന്നലെ രാത്രി 9 വരെ ഇങ്ങനെ: ∙ ചൈന: 72,436 ∙ ഡയമണ്ട് പ്രിൻസസ് കപ്പൽ: 542 ∙ ജപ്പാൻ: 68 ∙ സിംഗപ്പുർ: 81 ∙ ഹോങ്കോങ്: 61 ∙ തായ്‍ലൻഡ്: 35 ∙ ദക്ഷിണ കൊറിയ: 31 ∙ തയ്‍വാൻ: 22 ∙ മലേഷ്യ: 22 ∙ ജർമനി: 16 ∙ വിയറ്റ്നാം: 16 ∙ ഓസ്ട്രേലിയ: 15 ∙ യുഎസ്: 15 ∙ ഫ്രാൻസ്: 12 ∙ മക്കാവു: 10 ∙ യുഎഇ: 9 ∙ ബ്രിട്ടൻ: 9 ∙ കാനഡ: 8 ∙ ഫിലിപ്പീൻസ്:3 ∙ ഇന്ത്യ: 3 ∙ റഷ്യ: 2 ∙ സ്പെയിൻ:2 ∙ ബെൽജിയം: 1 ∙ കംബോഡിയ:1 ∙ ഈജിപ്ത്:1 ∙ ഫിൻലൻഡ്:1 ∙ നേപ്പാൾ:1 ∙ ശ്രീലങ്ക:1 ∙ സ്വീഡൻ:1

കപ്പലിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ബ്രിട്ടൻ, കാനഡ, ഹോങ്കോങ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. യുഎസ് കഴിഞ്ഞ ദിവസം മൂന്നൂറോളം അമേരിക്കക്കാരെ വിമാനമാർഗം കൊണ്ടുപോയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പലിലുള്ളത്. 6 ഇന്ത്യക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6 പേരുടെയും നില മെച്ചപ്പെട്ടുവരുന്നു. വൈറസ് ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ച 500 പേരെ ഇന്നു കപ്പലിൽനിന്നു പുറത്തിറക്കും.

English Summary: 542 passengers have been diagnosed with COVID-19 on Diamond Princess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com