ADVERTISEMENT

ജനീവ ∙ ലോകത്തെ ആശങ്കയിലാഴ്ത്തുന്ന കൊറോണ വൈറസ് (കോവിഡ്–19) 80% പേരിലും ഗുരുതര രോഗത്തിനു കാരണമാകില്ലെന്നു ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ 44,000 രോഗബാധിതരുടെ വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്ന്, വൈറസ് ബാധിച്ച അഞ്ചിൽ നാലു പേർക്കും ചെറിയ രോഗമേയുണ്ടാകൂ എന്നും ഇവർ പെട്ടെന്നു സുഖം പ്രാപിക്കുമെന്നും അനുമാനിക്കാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു.

‘14% പേർക്കാണ് ന്യൂമോണിയ, ശ്വാസംമുട്ടൽ തുടങ്ങിയ കടുത്ത രോഗങ്ങളുണ്ടായത്. 5% പേർക്ക് ശ്വാസതടസ്സവും അവയവങ്ങൾ തകരാറിലാകുന്നതുൾപ്പെടെ അതിഗുരുതരമായ രോഗങ്ങളും 2% പേർക്ക് മരണകാരണമായേക്കാവുന്ന അവസ്ഥയുമുണ്ടായി. പ്രായം കൂടുംതോറും മരണസാധ്യതയേറും’  – അദാനം അറിയിച്ചു.

വുഹാനിൽ ആശുപത്രി ഉടമയും മരിച്ചു; ആകെ മരണം 1,873

ബെയ്ജിങ് ∙ കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടർ വൈറസ് ബാധിച്ചു മരിച്ചു. വുഹാനിൽ ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രക്തസാക്ഷികളായ ആരോഗ്യപ്രവർത്തകരിൽ അവസാനത്തെയാളാണ് ആശുപത്രി ഉടമയായ ഡോ.ലിയു ഷിമിങ്. കോവിഡ് ബാധിച്ച് മരണ സംഖ്യ 1873 ആയി ഉയർന്നു. ബാധിച്ചവരുടെ എണ്ണം 73,428.  മാസ്കുകൾ അടക്കമുള്ള സുരക്ഷാവസ്ത്രങ്ങൾക്കു കടുത്ത ക്ഷാമമാണ്.

Liu-Zhiming
ഡോ.ലിയു ഷിമിങ്

English Summary: Coronavirus causes mild disease in four in five patients, says WHO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com