ADVERTISEMENT

കോവിഡ് പ്രതിരോധം ശക്തമാക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. ഖത്തർ – 442, ബഹ്റൈൻ – 241 (ഒരു മരണം ഉൾപ്പെടെ), സൗദി– 171, കുവൈത്ത് – 142, യുഎഇ – 113, ഒമാൻ – 33 എന്നിങ്ങനെയാണു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

ഒമാൻ: പ്രവേശനം സ്വദേശികൾക്കു മാത്രം. താമസ വീസ ഉള്ളവർക്കടക്കം വിലക്ക്. എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇന്നലെ മസ്കത്ത് വിമാനത്താവളത്തിൽ ഇറങ്ങിയവരെ തടഞ്ഞു. ഇവരെ ഇന്നു പുലർച്ചെ അബുദാബിയിൽ നിന്നെത്തുന്ന വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിക്കും.ഒമാനിൽ മുഴുവൻ പൊതുഗതാഗതവും ഇന്നു മുതൽ നിർത്തിവയ്ക്കും. ബാങ്ക് വിളികൾക്കു മാത്രം മസ്ജിദുകൾ തുറക്കും.

സൗദി: യാത്രാവിലക്കിനെ തുടർന്ന് മക്കയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 185 ഉംറ തീർഥാടകരെ ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. സ്വകാര്യമേഖലാ ജീവനക്കാർക്കും 2 ആഴ്ച അവധി.

ഖത്തർ: അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്നു നിർദേശം. ഷോപ്പിങ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും ഫാർമസികളും ഭക്ഷ്യ ശാലകളും ഒഴികെയുള്ള എല്ലാം അടച്ചു. നിരീക്ഷണത്തിൽ കഴിയുന്ന തൊഴിലാളികൾക്കു ശമ്പളം മുടങ്ങില്ല.

യുഎഇ: യുഎഇയിൽ എത്തുന്ന എല്ലാവർക്കും 14 ദിവസ ക്വാറന്റീൻ നിർബന്ധം. വീസ ഓൺ അറൈവലും നിർത്തലാക്കി. ഇത്തിഹാദ് വിമാനം കൊച്ചിയിലേക്കുള്ള 3 പ്രതിദിന സർവീസ് 2 ആക്കി.

കുവൈത്ത്: മണിക്കൂർ അടിസ്ഥാനത്തിൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിനു വിലക്ക്. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും പാടില്ല.

ബഹ്റൈൻ: 84,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. വാടക, വൈദ്യുതി– ജല നിരക്കുകൾ താൽക്കാലികമായി ഒഴിവാക്കി.

English summary: COVID 19; Gulf countries impose more restrictions

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com