ADVERTISEMENT

യുഎഇയിൽ രോഗബാധിതർ:  153

യുഎഇയിൽ കോവിഡ് ബാധിച്ച് 2 മരണം. ഒരാൾ ഏഷ്യക്കാരൻ. ഗൾഫിൽ മരണം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ.  മറ്റു ഗൾഫ് രാജ്യങ്ങളിലെ (ജിസിസി) പൗരന്മാർക്കും ഇന്നലെ മുതൽ പ്രവേശന വിലക്ക്. ഇന്നു മുതൽ ഒരാഴ്ച ഇന്ത്യയിലേക്കു വിമാനമില്ല. പുതുതായി 13 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.  ആകെ രോഗികളിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ. 

സൗദി അറേബ്യ; രോഗബാധിതർ:  392

13 പഞ്ചനക്ഷത്ര ഹോട്ടലുകൾ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി. നിരീക്ഷണത്തിലുള്ളവർ 4000. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 24 മണിക്കൂർ ഹെൽപ്‌ലൈൻ. 48 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗികളിൽ 2 പേർക്കു ഗുരുതരം. 

കുവൈത്ത്: രോഗബാധിതർ:  176

ഇന്ത്യക്കാരൻ ഉൾപ്പെടെ 17 പേർക്കു കൂടി രോഗം.  സ്വകാര്യ മേഖലയിലെ ക്ലിനിക് , ലാബുകൾ എന്നിവ നിർത്തി. 

ബഹ്റൈൻ: രോഗബാധിതർ:  305

സമ്മേളനങ്ങൾക്കു പരമാവധി 150 പേർക്കു മാത്രം അനുമതി. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന് 35 കേസ്. കൊറോണ ബാധിതരുടെ വിവരങ്ങളും റൂട്ട് മാപ്പും ലഭ്യമാക്കാൻ apps.bahrain.bh എന്ന പോർട്ടലിൽ Be Aware ആപ്പ്. 9 പേർക്കു കൂടി രോഗം.  

ഖത്തർ: രോഗബാധിതർ:  470

ഹോം ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച 10 സ്വദേശികൾ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ മലയാളത്തിൽ ഉൾപ്പെടെ ബോധവൽക്കരണ പോസ്റ്ററുകളും വിഡിയോകളും. മെഡിക്കൽ സാമഗ്രികൾക്കും അണുനാശിനികൾക്കും വില പരിധി.  

ഒമാൻ: രോഗബാധിതർ:  52

ഒമാനിലേക്കു കയറ്റി അയയ്ക്കാൻ വച്ചിരുന്ന 25 ലക്ഷം രൂപയുടെ 50 പെട്ടി വ്യാജ സാനിറ്റൈസർ ഉൽപന്നങ്ങൾ ഇന്ത്യയിൽ പിടിച്ചെടുത്തു. മുംബൈയിൽ നിർമിച്ചതാണിത്. 4 പേർക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.. 

English summary: UAE confirms two COVID-19 deaths

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com