sections
MORE

സ്പെയിനിൽ 24 മണിക്കൂറിനിടെ 434 മരണം; ഒരാളും വീടിനു പുറത്തിറങ്ങാതെ ഫ്രാൻസ്

covid
SHARE

കോവിഡ് ബാധിച്ച് ആകെ മരണം 15,000 കടന്നതോടെ വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന കടുത്ത നടപടിയുമായി കൂടുതൽ രാജ്യങ്ങൾ. ജർമനിയിൽ രണ്ടിലധികം പേർ കൂടുന്നതു വിലക്കി. ജൂലൈയിൽ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ സാധ്യതയേറി. ഞായറാഴ്ചത്തെ 651 മരണം കൂടിയായതോടെ ഇറ്റലിയിൽ ആകെ മരണം 5,500 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്,.നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ മരിച്ച കോവിഡ് ബാധിതർ 434 പേർ. സ്പെയിനിൽ മൊത്തം മരണം 2206 ആയി. 

ജനങ്ങളുടെ സഞ്ചാരം പൂർണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ കടന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഗ്രീസും ഇന്നലെ മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഉപരോധം മൂലം വലയുന്ന ഇറാനിൽ രോഗികളുടെ എണ്ണം കാൽലക്ഷത്തോട് അടുത്തു.

192 രാജ്യങ്ങളിലായി നിലവിൽ മൂന്നരലക്ഷത്തിലേറെ രോഗികളുണ്ട്. ഭേദമായവർ ഒരു ലക്ഷം. യൂറോപ്യൻ ഓഹരി വിപണികൾ മൂക്കുകുത്തിയതിനു പിന്നാലെ ഏഷ്യൻ വിപണികളും തകർന്നു. വിവിധ മേഖലകളിൽ വ്യാപകമായ തൊഴിൽ നഷ്ട സാധ്യതകളും വർധിച്ചു. ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ് 5,000 ജീവനക്കാരെ ലേ ഓഫ് ചെയ്തു. 

യുഎസ്: യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു.  യുഎസ് ജനസംഖ്യയുടെ മൂന്നിലൊന്നു വീടിനകത്ത്. ആകെ രോഗികൾ 34,000 മരണം 400

വൈറസിന്റെ ആസ്ഥാനമായി മാറിയ ന്യൂയോർക്കിൽ ലോകത്തെ ആകെ കോവിഡ് രോഗികളിൽ 5%; 10 ദിവസത്തിനകം വെന്റിലേറ്ററുകൾക്കു ക്ഷാമമുണ്ടാകുമെന്ന് ന്യൂയോർക്ക് മേയർ. അതിനിടെ, ട്രംപ് ഭരണകൂടത്തിന്റെ ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സെനറ്റ് തള്ളി. ഡെമോക്രാറ്റുകൾ പിന്തുണയ്ക്കാതെ വന്നതോടെയാണിത്. 

ഇറ്റലി: ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടർമാർ, രാജ്യത്തിനകത്തു യാത്ര  നിരോധിച്ചു. വിജനമായി റോം. ഐസലേഷൻ നിർദേശം ലംഘിച്ചു ബീച്ചിലെത്തുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ്. ആകെ രോഗികൾ 60,000

ഇറാൻ: 127 മരണം കൂടി; ആകെ മരണം 1812. ആകെ രോഗികൾ 23,049. രാജ്യത്തെ സഹായിക്കാനാണെങ്കിൽ ഉപരോധം നിർത്തണമെന്ന് യുഎസിനോട് ഇറാൻ. 

സ്പെയിൻ: വീടിനു പുറത്തിറങ്ങുന്നതു വിലക്കുന്ന അടിയന്തരാവസ്ഥ ഏപ്രിൽ 11 വരെ നീട്ടി സ്പെയിൻ. 

ഫ്രാൻസ്:  ഒരാളും വീടിനു പുറത്തിറങ്ങാതെ ഫ്രാൻസ്; ആകെ മരണം 674. കൂടുതൽ കർശന നടപടി വേണമെന്ന് പാരിസ് മേയർ. ആകെ രോഗികൾ16,481.

ബ്രിട്ടൻ:  ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലിയിലെ സ്ഥിതിയിലെത്തുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ. സമ്പർക്കവിലക്ക് പാലിക്കുന്നില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തും. രോഗികൾ 5683. മരണം 281.

ചൈന: പുതിയ രോഗികൾ കുറഞ്ഞ് ചൈന; പുറമേനിന്നു വീണ്ടും വൈറസ് എത്തുന്നതു തടയാൻ ബെയ്ജിങ്ങിൽ കർശന നിയന്ത്രണങ്ങൾ. ഒടുവിൽ റിപ്പോർട്ട് ചെയ്ത 39 കേസുകളും പുറത്തുനിന്നു വന്നത്. രോഗികൾ 81,093; മരണം 3270

മറ്റു രാജ്യങ്ങളിലെ സ്ഥിതി

∙ ഇന്ത്യ, ചൈന അതിർത്തികൾ നേപ്പാൾ അടച്ചു

∙ പാക്കിസ്ഥാനിൽ ആകെ 800 രോഗികൾ

∙ ഗ്രീസിൽ ലോക് ഡൗൺ. ബ്രിട്ടൻ, തുർക്കി വിമാനങ്ങൾക്കു വിലക്ക് 

∙ ഞായറാഴ്ച മാത്രം മരണം 50% വർധിച്ച് കാനഡ. മരണം 20. രോഗികൾ 1470

∙ പബുകൾ, ക്ലബുകൾ, ജിം, ആരാധനാലയങ്ങൾ എന്നിവ അടച്ചിട്ട് ഓസ്ട്രേലിയ; രോഗബാധിതർ ഉൾപ്പെട്ട വിനോദസഞ്ചാര കപ്പലിനു പ്രവേശനം നിഷേധിച്ചു. ആകെ രോഗികൾ 1709. മരണം 7

∙ നാലാഴ്ച വീട്ടിൽ അടച്ചിരിക്കാൻ ഉത്തരവിട്ട് ന്യൂസീലൻഡ്.  

∙ ഫെബ്രുവരി 29 നു ശേഷം ആദ്യമായി ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം കുറഞ്ഞു. 

∙ സഞ്ചാരികളെ വിലക്കി ഹോങ്കോങ്. മദ്യവിൽപനയ്ക്കും നിയന്ത്രണം

∙ ഇന്തൊനീഷ്യയിൽ രണ്ടാഴ്ച അടിയന്തരാവസ്ഥ. പൊതു വിനോദപരിപാടികൾക്കു വിലക്ക്.

∙ രണ്ടാഴ്ച കൂടി നിയന്ത്രണം നീട്ടാൻ മലേഷ്

∙ നൈജീരിയയിൽ ആദ്യ കോവിഡ് മരണം

∙ ഖനനമേഖലകൾ 2 ദിവസത്തേക്ക് അടച്ച് കോംഗോ.

∙ സിറിയയിൽ ആദ്യ മരണം

∙ ബഗ്‌ദാദിലേക്കും പുറത്തേക്കുമുള്ള യാത്രാവിലക്ക് 28 വരെ ഇറാഖ് നീട്ടി.

∙ വൈറസിനെ സംബന്ധിച്ച വിവരങ്ങൾ ചൈന വൈകി പങ്കുവച്ചതിൽ വീണ്ടും ‘വിഷമം’ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 

∙ടോക്കിയോ ഒളിംപിക്സ് നീട്ടുന്നതിനു സമ്മതം പ്രകടിപ്പിച്ച് ജപ്പാൻ. ഗെയിംസ് റദ്ദാക്കില്ലെന്ന് ഒളിംപിക്സ് ചെയർമാൻ യോഷിറോ മോറി. ഒളിംപിക്സിൽ നിന്ന് പിന്മാറുന്നുവെന്ന് കാനഡ, തീരുമാനമെടുക്കാൻ ഒരു മാസം കൂടി കാത്തിരിക്കാൻ ഇന്ത്യ

∙ മേയ് 31നു മാൾട്ടയിലേക്കുള്ള സന്ദർശനം നീട്ടി ഫ്രാൻസിസ് മാർപാപ്പ

English summary: COVID 19 death toll Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA