ADVERTISEMENT

205 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതർ 767. മദീനയിൽ അഫ്ഗാൻ പൗരൻ മരിച്ചു. ഗൾഫിൽ മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണു സൗദി. കർഫ്യൂവിൽ നഗരങ്ങൾ വിജനമായി. കുടുങ്ങിക്കിടക്കുന്ന ഉംറ തീർഥാടകർക്കു വീസ ചട്ടങ്ങളിൽ ഇളവ്. എന്നാൽ ഒളിച്ചോടിയ തൊഴിലാളികൾക്ക് ലെവി ഇളവില്ല. 

രോഗബാധിതർ 767. സുഖപ്പെട്ടവർ 28. മരണം 1.

യുഎഇ:  സന്ദർശകർക്ക് വീസ കഴിഞ്ഞും തുടരാം

കാലാവധി കഴിഞ്ഞ സന്ദർശക വീസക്കാർക്കു തുടരാം. വിദേശത്തുള്ള യുഎഇ വിദ്യാർഥികൾ 48 മണിക്കൂറിനകം തിരിച്ചെത്തണം. സ്വദേശികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം. പലചരക്കു കടകളിലും സൂപ്പർ മാർക്കറ്റുകളിലും വൻ തിരക്ക്. ഇന്നു മുതൽ രണ്ടാഴ്ചത്തേക്കു കടകളില്ല. അവശ്യ സാധന, സേവന വിഭാഗം തുറക്കും.

രോഗബാധിതർ 198. സുഖപ്പെട്ടവർ 45. മരണം 2.

കുവൈത്ത്: ഇന്ത്യക്കാരനും രോഗം

ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേർക്കു കൂടി കുവൈത്തിൽ കോവിഡ്. യുകെയിൽ നിന്നെത്തിയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാരനാണു രോഗം. 9 പേർ കൂടി രോഗമുക്തി നേടി. 5 പേർ ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ. കർഫ്യൂ ലംഘിച്ചതിന് അറസ്റ്റിലായ 9 പേരെ നാടുകടത്തും. 

രോഗബാധിതർ 191. സുഖപ്പെട്ടവർ 39.

ബഹ്‌റൈൻ: ഒരു മരണം കൂടി

ഇറാൻ സ്വദേശി (65) മരിച്ചതോടെ ബഹ്‌റൈനിൽ മരണം 3. ചികിത്സയിൽ 210 പേർ; 2 പേരുടെ നില ഗുരുതരം. വിലക്കുകൾ ലംഘിക്കുന്നവരെ പിടിക്കാൻ കൂടുതൽ പൊലീസ് പട്രോളിങ്. 

രോഗബാധിതർ 390. സുഖപ്പെട്ടവർ 177. മരണം 3.

ഖത്തർ: രാജ്യവ്യാപക പരിശോധന 

നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന. ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾക്ക് 6 മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. 

രോഗബാധിതർ 501. സുഖപ്പെട്ടവർ 37.

ഒമാൻ: 18 രോഗികൾ കൂടി

മറ്റു ഗൾഫ് രാജ്യങ്ങളെക്കാൾ സ്ഥിതി മെച്ചമെങ്കിലും ഇന്നലെ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 

രോഗബാധിതർ 84. സുഖപ്പെട്ടവർ 17.

English summary: Saudi Arabia reports first COVID 19 death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com