ADVERTISEMENT

ലണ്ടൻ ∙ കോവിഡ് പടരുന്നതു തടയാൻ ജനം ചില ത്യാഗങ്ങൾ സഹിച്ചേ തീരൂവെന്നും കഴിവതും വീട്ടിലിരിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ ജനസഭയിൽ ചോദ്യോത്തരവേളയിലാണു പ്രധാനമന്ത്രിയുടെ ആഹ്വാനം. 

സ്വയം തൊഴിൽ ഉപജീവനമാർഗമായിട്ടുള്ളവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ഇന്നു പ്രഖ്യാപിക്കും. വാടകവീടുകളിൽ നിന്ന് ഒഴിക്കൽഭീഷണി നേരിടുന്നവരെയും സഹായിക്കും. സാധനങ്ങൾ‍ക്ക് അമിതവിലയിട്ടു കൊള്ളലാഭമുണ്ടാക്കുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പ്രത്യേക സേനയെ നിയോഗിച്ചു. 

ആരോഗ്യപ്രവർത്തകരെ വീട്ടിൽനിന്നു സുരക്ഷിതരായി ആശുപത്രിയിലെത്തിക്കാൻ ടാക്സി ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും ജോൺസൻ പറഞ്ഞു. ദിവസം രണ്ടര ലക്ഷം സാംപിൾ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. 

English summary: COVID 19; Britain goes into lockdown

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com