ADVERTISEMENT

ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികളുള്ള അമേരിക്കയിൽ ന്യൂയോർക്കിൽ മാത്രം രോഗികൾ അരലക്ഷത്തോടടുക്കുന്നു. ജനസംഖ്യയുടെ പകുതിയിലേറെ വീട്ടിലടച്ചിരിക്കുന്നു. ദേശീയ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള രാജ്യത്ത് 12  സംസ്ഥാനങ്ങൾ ദുരന്തബാധിത പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതിസന്ധി നേരിടാൻ യൂറോപ്യൻ യൂണിയൻ (ഇയു) പൊതു കടാശ്വാസ ഫണ്ട് വേണമെന്ന് ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗിൽ സൂപ്പർമാർക്കറ്റിനു മുന്നിൽ തടിച്ചു കൂടിയവരെ പിരിച്ചുവിടാൻ പൊലീസ് റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. 

യുഎസ്∙ ന്യൂയോർക്ക് നിവാസികൾക്കു മറ്റു സംസ്ഥാനങ്ങളിൽ നാട്ടുകാരുടെ പ്രവേശനവിലക്ക്. ഓസ്ട്രേലിയയിൽ ഐസലേഷനിലായിരുന്ന ഹോളിവുഡ് താരം ടോം ഹാങ്ക്സും ഭാര്യ റിതാ വിൽസനും ലൊസാഞ്ചലസിൽ തിരിച്ചെത്തി. ന്യൂഓർലിയൻസിൽ കൂറ്റൻ കൺവൻഷൻ സെന്റർ താൽക്കാലിക ആശുപത്രിയാക്കി. 100 ദിവസത്തിനകം ഒരു ലക്ഷം വെന്റിലേറ്റർ നിർമിക്കുമെന്നും സുഹൃദ് രാജ്യങ്ങൾക്കു നൽകാൻ തയാറാണെന്നും പ്രസിഡന്റ് ട്രംപ്.  

പാക്കിസ്ഥാൻ∙ പഞ്ചാബ് പ്രവിശ്യയിൽ ഏറ്റവും കൂടുതൽ രോഗികൾ. ആകെ രോഗികൾ 1400

ചൈന ∙ 2 മാസത്തിലേറെയായി അടച്ചിട്ട, വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാൻ നഗരം തുറന്നു. പാസഞ്ചർ ട്രെയിനുകൾ ഓടി. കടകൾ തുറന്നു. രാജ്യത്ത് ഇന്നലെ 3 മരണം കൂടി. പുതിയതായി 54 പേർക്കു കൂടി രോഗം.

ബ്രിട്ടൻ ∙ ആകെ രോഗികൾ 17,000. മരണം 1000 കടന്നു. ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്, സ്കോട്ടിഷ് മന്ത്രി അലിസ്റ്റർ ജാക് എന്നിവർക്കു കൂടി രോഗം.

ഇറ്റലി ∙ രോഗബാധയിൽ ശമനമില്ല. മരണം 10,023. രോഗികൾ 86,000 കവിഞ്ഞു. ഇന്നലെ മാത്രം ആയിരത്തോളം രോഗികൾ. 

ഇറാൻ ∙ സ്ഥിതി ഗുരുതരം. രോഗികൾ 35,000. ഒരു ദിവസം 139 മരണം. ആകെ മരണം 2517. ഇന്നലെ മാത്രം 3,000 രോഗികൾ.

ജർമനി ∙ ഇന്നലെ മാത്രം 6000 രോഗികൾ. ആകെ രോഗികൾ അരലക്ഷമാകുന്നു. മരണം 433.

സ്പെയിൻ ∙ അതീവ ഗുരുതരം. ഒരു ദിവസം 832 മരണം. ആകെ മരണം 5,982. ആകെ രോഗികൾ 64,000. ഇന്നലെ മാത്രം രോഗികൾ 1,000.

ശ്രീലങ്ക∙ ആദ്യ കോവിഡ് മരണം.

ദക്ഷിണ കൊറിയ ∙ വൈറസ് പരിശോധനയ്ക്കുള്ള നവീന ടെസ്റ്റിങ് കിറ്റ് നിർമിക്കാൻ ഹുണ്ടായ് മോട്ടോഴ്സ്. 

തുർക്കി ∙ ട്രെയിൻ സർവീസ് നിർത്തി. വിമാനങ്ങൾ കുറച്ചു

മലേഷ്യ ∙ ആരെ രോഗികൾ 2000 കവിഞ്ഞു. ഇന്നലെ മാത്രം 159

റഷ്യ ∙ മോസ്കോയിൽ ഒരാഴ്ച പ്രവൃത്തി രഹിത വാരം. ജനങ്ങളോടു വീട്ടിലിരിക്കാൻ നിർദേശം. ആകെ രോഗികൾ 1000 കവിഞ്ഞു.

‌യുഎസിൽ  2 ലക്ഷം കോടി ഡോളർ സഹായപദ്ധതി 

വാഷിങ്ടൻ ∙ കോവിഡ് ബാധ മൂലമുള്ള പ്രതിസന്ധി നേരിടാൻ യുഎസ് സർക്കാരിന്റെ 2 ലക്ഷം കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായ പദ്ധതി നിലവിൽ വന്നു. 36 ലക്ഷം പേരാണു ധനസഹായത്തിന് അപേക്ഷിച്ചത്. പദ്ധതി പ്രകാരം നാലംഗ അമേരിക്കൻ കുടുംബത്തിന് 3400 ഡോളറാണു (രണ്ടര ലക്ഷത്തിലേറെ രൂപ) ലഭിക്കുക. ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങൾക്കൊപ്പം ബോയിങ് പോലെ വൻകിട കമ്പനികൾക്കും സഹായം ലഭിക്കും.

∙ലോകത്താകെ രോഗം ബാധിച്ചവർ 6,16,161

∙ആകെ മരണം 30,851

∙ഗുരുതരാവസ്ഥയിലുള്ള രോഗികൾ 23,997

∙നേരിയ തോതിൽ രോഗമുള്ളവർ 4,26,452

∙രോഗം ഭേദമായവർ 1,37,336

വിവിധ രാജ്യങ്ങളിലെ സ്ഥിതി  

(രാജ്യം, രോഗികൾ, ബ്രാക്കറ്റിൽ മരണം എന്ന ക്രമത്തിൽ)

∙യുഎസ്: 1,23,750 (2,222)

∙ഇറ്റലി: 92,472 (10,023)

∙ചൈന: 81,394 (3,295)

∙സ്പെയിൻ: 73,235 (5,982)

∙ജർമനി: 57,695 (433)

∙ഇറാൻ: 35,408 (2,517)

∙ഫ്രാൻസ്: 37,575 (2,314)

∙ബ്രിട്ടൻ: 14,543 (759)

∙സ്വിറ്റ്സർലൻഡ്:13,377 (242)

∙ദക്ഷിണ കൊറിയ: 9,478 (144)

∙കാനഡ: 4,757 (55)

∙ഓസ്ട്രേലിയ: 3635 (14)

∙ഷമലേഷ്യ: 2320 (27)

∙ജപ്പാൻ: 1499 (49)

∙ന്യൂസീലൻഡ്: 451 (0)

 ∙ഇന്ത്യ: 918 (19)

English summary: COVID 19 outbreak World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com