ADVERTISEMENT

വാഴ്സോ (പോളണ്ട്) ∙ ലോക പ്രശസ്ത പോളിഷ് സംഗീതജ്ഞൻ ഷിസ്തോഫ് പെന്തരസ്കി (86) അന്തരിച്ചു. വില്യം ഫ്രൈഡ്‌കിനിന്റെ ‘ദി എക്സോർസിസ്റ്റ്’, സ്റ്റാൻലി കുബ്രിക്കിന്റെ ‘ദ് ഷൈനിങ്’, ഡേവിഡ് ലിഞ്ചിന്റെ ‘വൈൽഡ് അറ്റ് ഹാർട്ട്’ എന്നിവയടക്കം ഒട്ടേറെ സിനിമകളുടെ സംഗീതസംവിധാനം നിർവഹിച്ചു. 

യൂറോപ്പിലെയും അമേരിക്കയിലെയും സിംഫണി ഓർക്കസ്ട്രകൾക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ഹിരോഷിമയ്ക്കുള്ള വിലാപഗീതം, സെന്റ് ലൂക്സ് പാഷൻ, പോളിഷ് റെക്വിയം എന്നിവ ലോകപ്രശസ്തമാണ്. ഗ്രാമി ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സഹായിക്കു കോവിഡ് ബാധിച്ചതിനെത്തുടർന്നു പെന്തരസ്കിയെയും ഭാര്യയെയും പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഇരുവർക്കും രോഗബാധയില്ലെന്നാണു കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ക്വാറന്റീനിലാണ്.

English summary: Krzysztof Penderecki passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com