ADVERTISEMENT

ജൊഹാനസ്ബർഗ് ∙ എച്ച്ഐവി പ്രതിരോധരംഗത്തു വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ വൈറോളജിസ്റ്റ് ഗീത റാംജി (63) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ച മുൻപു ലണ്ടൻ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ പ്രകടമല്ലായിരുന്നു.

സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച് കൗൺസിലിന്റെ എച്ച്ഐവി പ്രിവൻഷൻ റിസർച് യൂണിറ്റ് മേധാവിയായിരുന്നു. എച്ച്ഐവി പ്രതിരോധ ഗവേഷണത്തിന് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭർത്താവ്: ഫാർമസിസ്റ്റ് പ്രവീൺ റാംജി. 2 ആൺമക്കൾ.

സ്റ്റാർവാഴ്സ് താരം ആൻഡ്രൂ ജാക്കും

ലണ്ടൻ∙ കോവിഡിനു ചികിസിത്സയിലായിരുന്ന പ്രമുഖ ബ്രിട്ടിഷ് നടൻ ആൻഡ്രൂ ജാക്ക് (76) അന്തരിച്ചു. ‘ദ് ലാസ്റ്റ് ജേഡി’, ‘ഫോഴ്സ് അവേകൻസ്’ തുടങ്ങിയ സ്റ്റാർവാഴ്സ് സിനിമകളിൽ ജനറൽ എമാറ്റായി അഭിനയിച്ചു പ്രശസ്തനായ അദ്ദേഹം അറിയപ്പെടുന്ന ശബ്ദ പരിശീലകൻ കൂടിയായിരുന്നു.

‘ഗാർഡിയൻസ് ഓഫ് ദ് ഗ്യാലക്സി’, ‘ദ് ലോർഡ് ഓഫ് ദ് റിങ്സ്’ എന്നീ ബ്ലോക്ബസ്റ്റർ പടങ്ങളിലുൾപ്പെടെ അഭിനേതാക്കൾക്കു ശബ്ദ പരിശീലനം നൽകിയിട്ടുണ്ട്. പണിപ്പുരയിലുള്ള പുതിയ ബാറ്റ്മാൻ‍ ചിത്രത്തിലും വോയ്സ് കോച്ചായി തിരക്കിലായിരിക്കെയാണു കോവിഡ് പിടിപെട്ടത്. ഭാര്യ ഗബ്രിയൽ റോജേഴ്സ് ഓസ്ട്രേലിയയിൽ ക്വാറന്റീനിലാണ്.

English summary: Geetha Ramji and Andrew Jack Dies of COVID 19

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com