ADVERTISEMENT

ജറുസലം∙ മൂന്നു തിരഞ്ഞെടുപ്പിനു ശേഷവും തുടർന്ന അനിശ്ചിതത്വത്തിനൊടുവിൽ സഖ്യസർക്കാർ രൂപീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയായി ബെന്യാമിൻ നെതന്യാഹു അധികാരമേറ്റു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി സഖ്യഉടമ്പടി ഒപ്പിട്ട ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവും മുൻ സൈനികമേധാവിയുമായ ബെന്നി ഗാന്റ്സ് പ്രതിരോധമന്ത്രി. ഗാന്റ്സ് ഒന്നര വർഷം കഴിഞ്ഞു പ്രധാനമന്ത്രിയാകും. 36 മന്ത്രിമാരും 16 സഹമന്ത്രിമാരുമുണ്ട്.

Gantz
ബെന്നി ഗാന്റ്സ്

ഗാന്റ്സിന്റെ പാർട്ടിയിലെ ഗാബി അഷ്കെനാസിയാണു വിദേശകാര്യമന്ത്രി. ലിക്കുഡ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഇസ്രയേൽ കാറ്റ്സ് ധനമന്ത്രി. യാറിവ് ലെവിനാണു പാർലമെന്റ് സ്പീക്കർ. അധിനിവേശ വെസ്റ്റ് ബാങ്കിലെ പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേലിനോടു ചേർക്കുന്നതു പുതിയ സർക്കാരിന്റെ അജൻഡയായി നെതന്യാഹു ഉദ്ഘാടനപ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഗാന്റസ് ഈ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com