ADVERTISEMENT

കറാച്ചി ∙ യാത്രാവിമാനം ജനവാസമേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ യാത്രക്കാരായ 2 പേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 91 യാത്രക്കാരും 8 ജീവനക്കാരുമായി തകർന്നു വീണ വിമാനത്തിലെ 97 പേരാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ 31 സ്ത്രീകളും 9 കുട്ടികളുമുണ്ട്. വിമാനം തകർന്നു വീണ് 25 വീടുകളും തകർന്നു. ഈ വീടുകളിലെ 11 പേർക്കു പരുക്കുണ്ട്, ജീവഹാനിയില്ല.

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണു കറാച്ചിയിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ തകർന്നുവീണത്. അതേ സമയം, അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും അന്വേഷണത്തിൽ രാജ്യാന്തര ഏജൻസികളുടെ സഹായം തേടണമെന്നും പാക്കിസ്ഥാൻ എയർലൈൻസ് പൈലറ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അപകടത്തിൽപെട്ട വിമാനത്തിൽ ഒടുവിൽ പരിശോധന നടത്തിയത് 2 മാസം മുൻപാണെന്നും അപകടത്തിന്റെ തലേന്നു വിമാനം മസ്കത്തിൽ നിന്നു ലഹോറിലേക്കു പറന്നതാണെന്നും പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് അറിയിച്ചു.

English summary: Karachi plane crash; 97 dead

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com