ഡെൻമാർക്കിലെ കാഞ്ചനമാലയാണ് മെറ്റെ; കാത്തിരിക്കും

HIGHLIGHTS
  • ഡെൻമാർക്ക് പ്രധാനമന്ത്രിയുടെ വിവാഹം മൂന്നാമതും മാറ്റിവച്ചു
mette
ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൻ, ബോ ടെൻബെർഗ്
SHARE

കോപ്പൻഹേഗൻ ∙ രാജ്യതാൽപര്യങ്ങളാണ് വലുത്. അതുകൊണ്ട് ഡെൻമാർക്കിലെ പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൻ(41) തന്റെ വിവാഹം മൂന്നാം തവണയും മാറ്റിവച്ചു. കാമുകൻ ബോ ടെൻബെർഗുമായുള്ള വിവാഹം രണ്ടു തവണ മാറ്റിവച്ചത് ജൂലൈ 18 ന് നടത്താനാണ് ഒടുവിൽ നിശ്ചയിച്ചിരുന്നത്. അന്നു തന്നെ ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ രാഷ്ട്രത്തലവൻമാരുടെ സമ്മേളനം തീരുമാനിച്ചതോടെയാണ് മെറ്റെ കല്യാണത്തിന് തൽക്കാലത്തേക്ക് അവധി കൊടുത്തത്. 

കോവിഡ് പശ്ചാത്തലത്തിൽ പല തവണ ഓൺലൈനായി നടന്ന യോഗം ഇതാദ്യമായി നേതാക്കളെ പങ്കെടുപ്പിച്ചു നടത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് തീവ്രമായി ബാധിച്ച അംഗരാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വലിയ സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനത്തിൽ ഡെൻമാർക്കിന് എതിർപ്പുണ്ട്. നൽകുന്ന പണം തിരിച്ചുവാങ്ങണം എന്ന അഭിപ്രായവുമുണ്ട്.

English Summary: Denmark's Prime Minister Mette Frederiksen postponed her wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA