സഹോദരപുത്രിയുടെ പുസ്തകം തടയാൻ ട്രംപിന്റെ പോരാട്ടം

mary-trump
മേരി ട്രംപ്, ഡോണൾഡ് ട്രംപ്
SHARE

ന്യൂയോർക്ക് ∙ പുറത്തുപറയാത്ത കുടുംബകഥകളുടെ ഓർമപ്പുസ്തകവുമായി കോളിളക്കമുണ്ടാക്കാൻ തയാറെടുക്കുന്ന സഹോദരപുത്രി മേരി ട്രംപിനെ തടയാൻ നിയമവഴിതേടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെന്നു ഡോണൾഡ് ട്രംപിനെ വിശേഷിപ്പിക്കുന്ന ‘ടൂ മച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ് വേൾഡ്സ് മോസ്റ്റ് ഡേഞ്ചറസ് മാൻ’ എന്ന സ്മരണകളാണു വിവാദത്തിൽ.

ട്രംപിന്റെ മരിച്ചുപോയ ജ്യേഷ്ഠൻ ഫ്രെഡിന്റെ മകളാണു മനഃശാസ്ത്രവിദഗ്ധയായ മേരി. പുസ്തകം തടയണമെന്നാവശ്യപ്പെട്ട് ട്രംപിന്റെ മറ്റൊരു സഹോദരൻ റോബർട് ട്രംപ് രണ്ടാമതും കോടതിയെ സമീപിച്ചിട്ടുണ്ട്. 

TOPSHOT-CHILE-UK-MUSIC-ROLLING STONES
റോളിങ് സ്റ്റോൺ ബാൻഡ് അംഗങ്ങൾ

ട്രംപിനു മുന്നറിയിപ്പുമായി റോളിങ് സ്റ്റോൺ

ലണ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു റാലിക്കായി തങ്ങളുടെ പാട്ടുകൾ ഉപയോഗിക്കരുതെന്ന നിർദേശം സ്ഥിരമായി ലംഘിക്കുന്നതിനു മുന്നറിയിപ്പുമായി റോളിങ് സ്റ്റോൺ സംഗീത ബാൻഡ്. അനുവാദമില്ലാതെ ഇനിയും പാട്ടുകൾ ഉപയോഗിച്ചാ‍ൽ കേസു കൊടുക്കും.

സംഗീത പകർപ്പവകാശ സംഘടനയായ ബിഎംഐയുടെ സഹായത്തോടെ നടപടിയെടുക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. റോളിങ് സ്റ്റോണിന്റെ 1969 ലെ ഹിറ്റ് പാട്ടായ ‘യു ക്യാന്റ് ഓൾവെയ്സ് ഗെറ്റ് വാട്ട് യു വാണ്ട്’ റാലികളിൽ ട്രംപ് സ്ഥിരം ഉപയോഗിക്കുന്നതാണ്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തും പാട്ടുകൾ അനുവാദം കൂടാതെ ഉപയോഗിച്ചിരുന്നു.

English summary: Trump tries to stop niece book release

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA