ADVERTISEMENT

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ചതു വാർത്തയാകുമ്പോൾ, ഡിപ്ലോമാറ്റിക് ബാഗുകളുടെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമായി നിൽക്കുന്ന ഒരു സംഭവം ഇംഗ്ലണ്ടിൽ നടന്നിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗിൽ മന്ത്രിയെ വരെ കടത്താമെന്നു തെളിയിച്ച സംഭവം.

ഉമാറു ഡിക്കോ നൈജീരിയയിൽ ഗതാഗത മന്ത്രിയായിരുന്നു. 1983–ൽ നൈജീരിയയിൽ പട്ടാള വിപ്ലവം നടക്കുകയും ഷെഗു സഗാരി സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തപ്പോൾ100 കോടിയോളം ഡോളറിന്റെ അഴിമതിക്കേസിൽ ഉൾപ്പെട്ട ഉമാറു ഡിക്കോ ഇംഗ്ലണ്ടിൽ രാഷ്ട്രീയ അഭയം തേടി. തിരിച്ചു കൊണ്ടു വരാൻ പട്ടാള ഭരണ കൂടം ഇസ്രയേലിന്റെ സഹായവും തേടി.

1984–ൽ ഒരു ദിവസം ഷോപ്പിങ് മാളിൽ നിന്ന് ഇറങ്ങുമ്പോൾ 2 പേർ ഉമാറു ഡിക്കോയെ കീഴ്പ്പെടുത്തി വാനിൽ കയറ്റി, മയക്കു മരുന്ന് കുത്തി വച്ച് ബോധരഹിതനാക്കി. ഇസ്രയേലിലെ അനസ്തീസിയ ഡോക്ടറും ഉണ്ടായിരുന്നു. ഉമാറുവിനെയും ഡോക്ടറെയും 2 പെട്ടികളിലാക്കി സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തി.

നൈജീരിയയിലേക്കുള്ള 707 വിമാനത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് ആയി ഈ പെട്ടികൾ ബുക്കു ചെയ്തു. ചാൾസ് ഡേവിഡ് മാരോ എന്ന ബ്രിട്ടിഷ് കസ്റ്റംസ് ഓഫിസർക്ക് സ്കോട്‌ലൻഡ്‌യാഡ് പൊലീസിന്റെ സന്ദേശം എത്തിയത് അപ്പോഴായിരുന്നു– ഒരു നൈജീരിയൻ നേതാവിനെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ചാൾസ് ആ പെട്ടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. അടുത്ത നിമിഷം, കൂടെ നിന്ന നൈജീരിയൻ എംബസി ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഡിപ്ലോമാറ്റിക് പെട്ടിയിൽ നിന്ന് ബോധരഹിതനായ ഉമാറു ഡിക്കോവിനെ പുറത്തെടുത്തു. മറ്റേ പെട്ടിയിൽ അനസ്തീസിയ വിദഗ്ധൻ ഓക്സിജൻ സിലിണ്ടറും ട്യൂബും ഒക്കെയായി കുഴപ്പം കൂടാതെ ഉണ്ടായിരുന്നു. 6 പേരെ അറസ്റ്റു ചെയ്തെങ്കിലും ഇംഗ്ലണ്ടും നൈജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം വിഛേദിച്ചു. 2 വർഷത്തിനുശേഷമാണ് ഉമാറുവിനെ കൈമാറിയത്. 2014–ൽ 77–ാം വയസ്സിൽ അന്തരിച്ചു.

English summary: Umaru Dikko kidnap

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com