ADVERTISEMENT

റിയാദ്, ദുബായ് ∙ സൗദിയിൽ കോവിഡ് ബാധിച്ച് 51 പേർ കൂടി മരിച്ചു. 3159 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,26,486.  ഇന്നലെ 1930 പേർ രോഗമുക്തി നേടിയതോടെ 1,63,026 പേർ ആശുപത്രി വിട്ടു. ആകെ മരണം 2151. 

യുഎഇയിൽ പുതിയ രോഗികൾ 473. രണ്ടു പേർ കൂടി മരിച്ചതോടെ ആകെ മരണം 330. ഇന്നലെ 399 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 43,969. രോഗബാധിതർ 54,050. 

കുവൈത്തിൽ 740 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 53,580. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 383. ഇന്നലെ 528 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖപ്പെട്ടവർ 43,214. 

പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി ഖത്തർ. തുടർച്ചയായ 2 ദിവസങ്ങളിൽ പുതിയ രോഗികൾ 600 ൽ താഴെ.  4 പേർ കൂടി മരിച്ചതോടെ ആകെ മരണം 146. രോഗബാധിതർ 1,026,30. സുഖപ്പെട്ടവർ 98,232. 

1,889 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിൽ രോഗികൾ 53,614. പ്രതിദിന രോഗികളിൽ ഇതുവരെയുള്ള ഉയർന്ന സംഖ്യയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 8 പേർ കൂടി മരിച്ചതോടെ ആകെ മരണം 244. സുഖപ്പെട്ടവർ 34,225.

English summary: Covid tally: Saudi Arabia 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com