ADVERTISEMENT

റിയാദ്, ദുബായ്, ദോഹ∙ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. 25 മുതൽ അടുത്ത മാസം 8വരെ നീളുന്ന ലോക് ഡൗണിൽ റോഡുകളും പൊതുസ്ഥലങ്ങളും അടച്ച് യാത്രാവിലക്ക് ഏർപ്പെടുത്തും.

പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ല. തലസ്ഥാനമായ മസ്കത്തിൽ ഉൾപ്പെടെ നേരത്തെ 2 മാസത്തോളം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഇളവുകൾ നിലവിൽ വന്നതോടെ രോഗികളുടെ എണ്ണവും വർധിച്ചു. ഇന്നലെ 11 പേർ കൂടി മരിച്ചു. 1,487 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 

സൗദിയിൽ 4,000 പേർ കൂടി രോഗമുക്തരായെങ്കിലും പുതുതായി 2476 പേർക്ക് രോഗം സ്ഥിരീകരിച്ചു. 34 പേർ കൂടി മരിച്ചു. യുഎഇയിൽ പുതിയ.രോഗികൾ 305. രോഗം ബാധിച്ച 57,498 പേരിൽ 49, 964 പേരും ആശുപത്രി വിട്ടു. ഒരാൾ കൂടി മരിച്ചു.  കുവൈത്തിൽ രോഗ മുക്തർ അര ലക്ഷം കവിഞ്ഞു. പുതിയ രോഗികൾ 671. നാലു പേർ കൂടി മരിച്ചു. ഖത്തറിൽ പുതിയ രോഗികൾ 393. ഇന്നലെ ഒരു മരണം മാത്രം.

English summary: Lockdown Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com