ADVERTISEMENT

മക്ക∙ ഹജ് കർമങ്ങൾക്ക് ഇന്നു തുടക്കം. കോവിഡിനെ തുടർന്ന് 10,000 പേർക്കു മാത്രമാണു തീർഥാടനാനുമതി. വിശുദ്ധിയുടെ വെള്ളവസ്ത്രമണിഞ്ഞു തീർഥാടകരെല്ലാം ഉച്ചയോടെ മിനായിൽ എത്തിച്ചേരും. നാളെയാണ് അറഫ സംഗമം. 

സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മക്കയിലെത്തിയ തീർഥാടകർ 7 കിലോമീറ്റർ അകലെയുള്ള മിനായിലേക്ക് പുലർച്ചെ തന്നെ യാത്ര തുടങ്ങിയിരുന്നു.

ലക്ഷക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തുന്ന പതിവു മാറ്റി വയ്ക്കേണ്ടി വന്ന ഇക്കൊല്ലം, കോവിഡ് ചട്ടം അനുസരിച്ച് 20 തീർഥാടകരടങ്ങുന്ന സംഘത്തെ പ്രത്യേക വാഹനങ്ങളിലാണു മിനായിൽ എത്തിക്കുന്നത്. മധ്യാഹ്ന പ്രാർഥനയ്ക്കു മുൻപു മുഴുവൻ പേരും മിനായിലെ കൂടാരത്തിൽ എത്തിച്ചേരും. തുടർന്ന് പുലർകാലം വരെ പ്രാർഥന.

നാളെ പുലർച്ചെ, 14 കിലോമീറ്റർ അകലെയുളള അറഫയെ ലക്ഷ്യമാക്കി തീർഥാടകർ നീങ്ങും. അകലം പാലിച്ചു പ്രാർഥന നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

English Summary: Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com