ADVERTISEMENT

യുഎസിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു. ബ്രസീലിലും മെക്സിക്കോയിലുമാണ് ഏറ്റവും വ്യാപനം. ലാറ്റിനമേരിക്കയിൽ ആകെ മരണം 2 ലക്ഷം പിന്നിട്ടു.ദക്ഷിണാഫ്രിക്കയിൽ പോസിറ്റീവ് കേസുകൾ 5 ലക്ഷം കവിഞ്ഞു. ഫിലിപ്പീൻസിൽ ഒരുലക്ഷം കേസുകൾ. സ്വിറ്റ്സർലൻഡിൽ രണ്ടാം വ്യാപനം.

വിവിധ രാജ്യങ്ങളിലെ സ്ഥിതി:

യുഎസ്∙ ഒറ്റദിവസം 58,000 ലേറെ പുതിയ കേസുകൾ,1100 മരണം.

ബ്രസീൽ∙ ഒറ്റദിവസം 1088 മരണം. പുതുതായി 45,392 കേസ്.

മെക്സിക്കോ∙ 9,556 പുതിയ കേസുകൾ, 784 മരണം.

പെറു∙ ഒറ്റദിവസം 191 മരണം, 7,500 പോസിറ്റീവ് കേസുകൾ.

ചിലെ∙ ഒറ്റദിവസം 1191 കേസ്, 76 മരണം.റഷ്യ∙ ഒറ്റദിവസം 5,427 പുതിയ കേസ്. 70 മരണം.

സ്വിറ്റ്സർലൻഡ്∙ രണ്ടാം വ്യാപനം കണക്കിലെടുത്തു നിയന്ത്രണങ്ങൾ കർശനമാക്കി.

ഓസ്ട്രേലിയ∙ ഒറ്റദിവസം 671 കേസുകൾ, തലസ്ഥാനമായ മെൽബണിൽ നിശാനിയമം. വിക്ടോറിയ സംസ്ഥാനം ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു.

ദക്ഷിണാഫ്രിക്ക∙ ഒറ്റദിവസം 10,107 പോസിറ്റീവ് കേസുകൾ. ആകെ 5.03 ലക്ഷം കോവിഡ് കേസുകൾ. 8,153 മരണം.

ജപ്പാൻ∙ തുടർച്ചയായ രണ്ടാംദിനവും 1500 ലേറെ കേസുകൾ.

ഇസ്രയേൽ∙ മന്ത്രിക്ക് കോവിഡ് പോസിറ്റീവ്. രാജ്യത്ത് കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രി.

ഫിലിപ്പീൻസ്∙ ഒറ്റദിവസം 5,032 കേസുകൾ, ആകെ കോവിഡ് ബാധിതർ 1.03 ലക്ഷം കവിഞ്ഞു. ആകെ മരണം 2000.

ഇന്തൊനീഷ്യ∙ ഒറ്റദിവസം 1519 പോസിറ്റീവ് കേസ്, 49 മരണം. ആകെ കോവിഡ് ബാധിതർ 1.1 ലക്ഷം കവിഞ്ഞു. ആകെ മരണം 5,236

ചൈന∙ 49 പുതിയ കേസുകൾ.

പാക്കിസ്ഥാൻ∙ 553 പുതിയ കേസ് കൂടി, ആകെ കോവിഡ് ബാധിതർ 2.8 ലക്ഷം.

ബംഗ്ലദേശ്∙ ഒറ്റദിവസം 886 പുതിയ കേസ്, 22 മരണം.

കോവിഡിനിടെ ശ്രീലങ്കയിൽ വോട്ടെടുപ്പ് ബുധനാഴ്ച

കൊളംബോ ∙ കോവിഡ് കാലത്ത് ഏറ്റവും ചെലവേറിയ പൊതു തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ശ്രീലങ്ക ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്. 225 അംഗ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സാനിറ്റൈസറും മാസ്കും സുരക്ഷാകവചങ്ങളും ഒരുക്കുന്നതുൾപ്പെടെ 1000 കോടി രൂപയോളം ചെലവുവരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ അധ്യക്ഷൻ മഹിന്ദ ദേശപ്രിയയുടെ കണക്കുകൂട്ടൽ.

ഒന്നരക്കോടിയിലേറെയാണു വോട്ടർമാർ.കോവിഡ് പശ്ചാത്തലത്തിൽ രണ്ടു തവണ മാറ്റിവച്ച തിരഞ്ഞെടുപ്പാണിത്. കോവിഡ് മാർഗനിർദേശം പാലിച്ചായിരുന്നു പ്രചാരണം. പ്രസിഡന്റ് ഗോതബയ രാജപക്സെ കാലാവധി പൂർത്തിയാക്കും മുൻപ് കഴിഞ്ഞ മാർച്ച് രണ്ടിനാണു പാർലമെന്റ് പിരിച്ചുവിട്ടത്. രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി ) പാർട്ടിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 

പരമ്പരാഗത ശക്തികളായ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) , യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) എന്നിവയ്ക്കു പുറമേ സജിത് പ്രേമദാസ നേതൃത്വം നൽകുന്ന സമാഗി ജന ബലവേഗയ (എസ്ജെബി ) ആണ് മറ്റൊരു പ്രധാന കക്ഷി. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ. ശ്രീലങ്കയിൽ ഇപ്പോൾ 2815 കോവിഡ് പോസിറ്റീവ് കേസുകളാണുള്ളത്.

English summary: Covid cases Latin America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com