ADVERTISEMENT

ബെയ്‌റൂട്ട് ∙ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ നടുക്കിയ ഉഗ്രസ്ഫോടനങ്ങളിൽ അറുപതോളം പേർ മരിച്ചു. മൂവായിരത്തോളം പേർക്ക് പരുക്കേറ്റു. വൈകിട്ട് 6നു ശേഷം തുറമുഖ മേഖലയിലാണ് സ്ഫോടനം നടന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായും സംശയിക്കുന്നു.

beirut-blast-44-JPG
ദുരന്തമുഖം...: 1) ലബനൻ തലസ്ഥാനം ബെയ്‌റൂട്ടിലെ തുറമുഖത്തുണ്ടായ സ്ഫോടനം. 2) സ്ഫോടനത്തിനു ശേഷം ഹെലികോപ്റ്റർ ഉപയോഗിച്ചു തീയണയ്ക്കാനുള്ള ശ്രമം.

തുറമുഖത്തിനടുത്തു പടക്കസാധനങ്ങൾ സൂക്ഷിച്ച സ്ഥലത്ത് ആദ്യം സ്ഫോടനം ഉണ്ടായതിനു പിന്നാലെ മറ്റൊരു വൻസ്ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യ സ്ഫോടനം നടന്ന സ്ഥലത്തെ തീയണയ്ക്കാൻ എത്തിയ അഗ്നിശമന പ്രവർത്തകരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവം അപകടമാകാനാണ് സാധ്യതയെന്നും സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം ലഭ്യമാക്കുന്നതിലും  ഇസ്രയേലും ഇറാനും സഹായം വാഗ്ദാനം ചെയ്തു. 

lebanon-blast-1
സ്ഫോടനത്തിന്റെ ദൃശ്യം

സ്ഫോടനങ്ങളുടെ ആഘാതത്തിൽ നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങളുടെ ചില്ലുജാലകങ്ങൾ പൊട്ടിച്ചിതറി. ബാ‍ൽക്കണികൾ തകർന്നു നിലത്തുവീണു. നഗരം കറുത്തപുക കൊണ്ട് മൂടി. 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കുൾപ്പെടെ നാശം സംഭവിച്ചു. 

English Summary: Massive blast shakes Lebanon’s capital Beirut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com