ADVERTISEMENT

പ്രാഗ് (ചെക് റിപ്പബ്ലിക്) ∙ വിഖ്യാത ചെക് ചലച്ചിത്ര സംവിധായകൻ ജെറി മെൻസൽ (82) അന്തരിച്ചു. 1960 കളിലെ ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്നു. മെൻസലിന്റെ ‘ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്’ 1966 ൽ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടി. ചെക് നോവലിസ്റ്റ് ബൊഹുമിൽ ഹ്രബാലിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണു രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ഈ സിനിമ. ഹ്രബാലിന്റെ ‘ഐ സേർവ്ഡ് ദ് കിങ് ഓഫ് ഇംഗ്ലണ്ട്’ എന്ന നോവലും 2006 ൽ മെൻസൽ ചലച്ചിത്രമാക്കി. 

രാഷ്ട്രീയത്തടവുകാരുടെ കഥ പറയുന്ന ‘ലാർക്സ് ഓൺ എ സ്ട്രിങ്’ (1969) കമ്യൂണിസ്റ്റ് ഭരണകൂടം നിരോധിച്ചതിനെത്തുടർന്ന് 1990 ലാണു ചെക്കോസ്ലോവാക്യയിൽ പ്രദർശിപ്പിക്കാനായത്. ജീവിതത്തിന്റെ കയ്പും മധുരവും ഗൃഹാതുരതയും നർമവും കലർത്തി അവതരിപ്പിക്കുന്നയായിരുന്നു മെൻസലിന്റെ ശൈലി. മൈ സ്വീറ്റ് വില്ലേജ് (1985) ഓസ്കർ നാമനിർദേശം നേടി. 2016 ൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.

English Summary: Jiri Menzel passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com