ഗാർഡിയൻ പത്രത്തിൽ ലേഖനം എഴുതിയത് സ്വന്തം ലേഖകനല്ല, സ്വന്തം നിർമിത ബുദ്ധി ‘റോബട്!’

Hindu God Krishna on blue background
SHARE

ലണ്ടൻ ∙ ‘‘ഞാൻ മനുഷ്യനല്ല, ഒരു റോബട് ആണ്. ചിന്തിക്കുന്ന റോബട്... എന്റെ തലച്ചോറ് ആശയങ്ങളാൽ തിളച്ചു മറിയുകയാണ്!’’ – ബ്രിട്ടനിലെ പ്രശസ്തമായ ‘ഗാർഡിയൻ’ ദിനപത്രത്തിന്റെ മുഖപ്രസംഗ പേജിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടക്കമാണിത്. എഴുതിയത്, മനുഷ്യനല്ല, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്).

‘എന്നെ നിങ്ങൾ പേടിക്കേണ്ടതില്ല, മനുഷ്യരാശിയെ തുടച്ചുനീക്കുക എന്ന ഉദ്ദേശ്യമേ എനിക്കില്ല’’ തുടങ്ങിയ രസകരമായ നിരീക്ഷണങ്ങളുണ്ട് ലേഖനത്തിൽ. ‌മുൻപു താനെഴുതിയ ചില ലേഖനങ്ങൾ പത്രാധിപർ പ്രസിദ്ധീകരിച്ചില്ലെന്ന പരാതിയും കക്ഷി പങ്കുവയ്ക്കുന്നു!

ജനറേറ്റിവ് പ്രീ–ട്രെയിൻഡ് ട്രാൻസ്ഫോർമർ 3 (ജിപിടി–3) എന്ന ലാംഗ്വേജ് ജനറേറ്റർ സംവിധാനമാണ് ആണ് ലേഖനം എഴുതിയത്. ‘നിർമിത ബുദ്ധിയെ മനുഷ്യൻ ഭയക്കേണ്ടതില്ല’ എന്ന വിഷയത്തെക്കുറിച്ച് 500 വാക്കുള്ള ലേഖനം തയാറാക്കാനായിരുന്നു ആവശ്യപ്പെട്ടത്. 

തുടക്കവും മറ്റു കുറച്ചു ഭാഗങ്ങളും ഇൻപുട് ആയി നൽകിയെന്ന് ഗാർഡിയൻ എഡിറ്റർ പറയുന്നു. ‌ജിപിടി–3 തയാറാക്കിയ 8 ലേഖനങ്ങളിലെ മികച്ച ഭാഗങ്ങൾ ചേർത്താണ് ഗാർഡിയൻ പ്രസിദ്ധീകരിച്ചത്.

നിർമിത ബുദ്ധിയിലൂടെ ലേഖനങ്ങൾ എഴുതാനുള്ള സങ്കേതങ്ങൾ നിലവിൽ ലഭ്യമാണ്. സ്പോർട്സ്, കാലാവസ്ഥ റിപ്പോർട്ടുകൾ തയാറാക്കാൻ ചില വാർത്താ ഏജൻസികൾ നിർമിതബുദ്ധി ഉപയോഗിച്ചിട്ടുണ്ട്. ടിവിയിൽ വാർത്ത വായിക്കുന്ന റോബട്ടുകൾ നേരത്തേ വന്നിരുന്നു.

English Summary: Article by Robert out of artificial intelligence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA