ADVERTISEMENT

ജൊഹാനസ്ബർഗ് ∙ വർണവിവേചന വിരുദ്ധ സമര സേനാനിയും നെൽസൻ മണ്ടേലയുടെ അഭിഭാഷകനുമായ ജോർജ് ബിസോസ് (92) അന്തരിച്ചു.

ഗ്രീസിൽ ജനിച്ച ബിസോസ് പതിമൂന്നാം വയസ്സിൽ, 1941ൽ രണ്ടാം ലോകയുദ്ധ അഭയാർഥിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. വർണവിവേചനത്തിനെതിരായ നിയമപോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. 1964ൽ നെൽസൻ മണ്ടേലയ്ക്കെതിരായ രാജ്യദ്രോഹക്കേസ് മുതൽ അഞ്ചു ദശകത്തോളം മണ്ടേലയുടെ സ്വകാര്യ അഭിഭാഷകനും ആത്മസുഹൃത്തുമായിരുന്നു.

മണ്ടേലയുടെ ജയിൽ മോചനത്തിനായുള്ള നടപടികൾക്കും നേതൃത്വം നൽകി. ജനാധിപത്യ ഭരണം വന്നപ്പോൾ ദക്ഷിണാഫ്രിക്കയുടെ നിയമപരിഷ്കരണ നടപടികളിലും മുഖ്യ പങ്കു വഹിച്ച ബിസോസ്, അവസാന കാലം വരെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com