ADVERTISEMENT

ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്കു തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്‌ക്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ ഓൺലൈനായി കല്യാണം കൂടി. രക്ഷിതാക്കൾക്കു ഖത്തറിൽ എത്താനാകാത്തതിനാൽ വരനും വധുവും മാത്രമായി നടന്ന വിവാഹങ്ങളുമുണ്ട്.

കോവിഡ് നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 1 മുതൽ ഖത്തർ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇവിടെ ജോലിയുള്ള വധൂവരൻമാരാണ് തലസ്ഥാന നഗരമായ ദോഹയിലെ വിവിധ സ്ഥലങ്ങളിൽ വിവാഹിതരായത്. വിവാഹത്തിനു നാട്ടിലേക്കു പോയാൽ അവിടെയും തിരികെയെത്തി ദോഹയിലും ക്വാറന്റീ‍ൻ വേണം. ദോഹയിലേക്കു റീ എൻട്രി പെർമിറ്റ് ഉൾപ്പെടെയുള്ള കടമ്പകളും ഇവരെ പിന്നോട്ടു വലിക്കുന്നു. വൈകിയാൽ ജോലി നഷ്ടമാകുമോ എന്നും ആശങ്കയുണ്ട്. മലയാളി വിവാഹങ്ങൾക്കു ദോഹ വേദിയാകാൻ തുടങ്ങിയതോടെ ബ്യൂട്ടി പാർലർ ‌സ്വർണ, വസ്ത്ര മേഖലകളിലും തിരക്കേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com