ADVERTISEMENT

ബെയ്ജിങ് ∙ യുഎസ് സൈനികത്താവളത്തിൽ സിമുലേറ്റഡ് ആക്രമണം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ചൈനീസ് വ്യോമസേന. ഗുവാമിലെ ആൻഡേഴ്സൺ വ്യോമത്താവളത്തിൽ എച്ച്6 വിമാനങ്ങൾ ബോംബു വർഷിക്കുന്നതിന്റെ സാങ്കൽപികമായി സൃഷ്ടിച്ച വിഡിയോയാണു പുറത്തുവിട്ടത്.

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബോംബർ വിമാനങ്ങൾ മരുഭൂമിയിലെ കേന്ദ്രത്തിൽ നിന്ന് ഉയർന്നു പൊങ്ങുന്നതും വ്യോമകേന്ദ്രത്തിൽ മിസൈൽ വർഷിക്കുന്നതുമാണ് രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ‘യുദ്ധത്തിന്റെ തമ്പുരാൻ എച്ച് 6കെ ആക്രമണത്തിൽ’ എന്നാണ് വിഡിയോയുടെ പേര്.

തായ്പേയിൽ യുഎസ് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം സന്ദർശനം നടത്തിയതിൽ പ്രകോപിതരാണ് ചൈന. 

English Summary: China video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com