മിഷിഗൻ ഗവർണറെ റാഞ്ചാൻ നീക്കം; 13 പേർ അറസ്റ്റിൽ

governor-gretchen
ഗ്രെച്ചെൻ വിറ്റ്മെർ
SHARE

മിഷിഗൻ (യുഎസ്) ∙ മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകയുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിൽ. വോൾവെറിൻ വാച്ച്മെൻ എന്ന സംഘടനയിലെ 7 അംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്. 

കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗ്രെച്ചെൻ വിറ്റ്മെർ, ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കോവിഡ് തടയാൻ വിറ്റ്മെർ നടപ്പാക്കിയ നിയന്ത്രണങ്ങൾക്കെതിരെ ട്രംപ് അനുകൂല സംഘങ്ങൾ ‌എതിർപ്പുമായെത്തി. അവധിക്കാല വസതിയിൽ നിന്നു ഗവർണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് എഫ്ബിഐ വ്യക്തമാക്കി. 

ട്രംപിനെതിരെ വീണ്ടും

വംശീയതയെ പിന്തുണയ്ക്കുന്നതിലൂടെ ആഭ്യന്തര തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു ട്രംപ് ചെയ്യുന്നതെന്നു ഗ്രെച്ചെൻ വിറ്റ്‌മെർ പറഞ്ഞു. യുഎസ് പ്രസിഡന്റ് സ്ഥാനാർഥി സംവാദത്തിൽ വംശീയതയെ അപലപിക്കാൻ തയാറാകാതിരുന്ന ട്രംപിന്റെ നടപടിയും അവർ ചൂണ്ടിക്കാട്ടി.

English summary: Michigan Governor kidnapping

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA