ADVERTISEMENT

ഓസ്‌ലോ ∙ ലോകമാകെ കോടിക്കണക്കിനു മനുഷ്യരുടെ വിശപ്പകറ്റാൻ യത്നിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സംഘർഷങ്ങളും ദുരിതങ്ങളും നിറഞ്ഞ മേഖലകളിൽ ഭക്ഷ്യസുരക്ഷയ്ക്കുള്ള  ശ്രമങ്ങൾക്കാണു പുരസ്കാരം. കഴിഞ്ഞ വർഷം, 88 രാജ്യങ്ങളിലെ 10 കോടി പേർക്കാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (ഡബ്ല്യുഎഫ്പി)  സഹായം ലഭിച്ചത്.

റോം ആസ്ഥാനമായുള്ള ഡബ്ല്യുഎഫ്പിയുടെ നേതൃത്വം യുഎസിനാണ്. 2017 മുതൽ സൗത്ത് കാരലൈന മുൻ ഗവർണർ ഡേവിഡ് ബീസ്‌ലേ ആണ് അധ്യക്ഷൻ. 8.3 കോടി രൂപയുടെ പുരസ്കാരം ഡിസംബർ 10 ന് സമ്മാനിക്കും.

‘യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമായി ഉപയോഗിക്കുന്നതു തടയുന്നതിൽ നിർണായക പങ്കാണ് ഡബ്ല്യുഎഫ്പി വഹിക്കുന്നത്. കോവിഡ് വ്യാപനം അവരുടെ പ്രവർത്തനങ്ങൾക്കു മുൻപെന്നത്തേക്കാൾ പ്രസക്തിയേറ്റുന്നു. കോവിഡിന് മെഡിക്കൽ വാക്സീൻ കണ്ടെത്തും വരെ, ഭക്ഷണമാണ് ഏറ്റവും നല്ല വാക്സീൻ’

  നൊബേൽ സമിതി

English summary: World food programme wins Nobel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com