ADVERTISEMENT

ഇന്ത്യ

രാഷ്ട്രത്തലവൻ: രാഷ്ട്രപതി

തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും ചേർന്നു തിരഞ്ഞെടുക്കുന്നു, കാലാവധി: 5 വർഷം

ഭരണത്തലവൻ: പ്രധാനമന്ത്രി

പാർലമെന്റിന്റെ ഇരു സഭകളിൽ ഏതെങ്കിലും ഒന്നിൽ അംഗമാകണം. ലോക്‌സഭയിൽ ഭൂരിപക്ഷം നേടിയ പാർട്ടി/മുന്നണി അവരുടെ പാർലമെന്ററി പാർട്ടി യോഗം ചേർന്നു തിരഞ്ഞെടുക്കുന്നു.

കാലാവധി: ലോക്സഭയുടെ കാലാവധി 5 വർഷം

ഇതിനിടയിൽ പാർട്ടി ആഗ്രഹിച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പ്രധാനമന്ത്രിയെ മാറ്റാം. ലോക്സഭ പിരിച്ചുവിടുന്ന സാഹചര്യവും വരാം. 

 543 ലോക്സഭ

(5 വർഷം കാലാവധി അല്ലെങ്കിൽ സഭ പിരിച്ചുവിടുന്നതുവരെ)543 പേരെ രാജ്യമൊന്നടങ്കമുള്ള മണ്ഡലങ്ങളിൽനിന്ന്  നേരിട്ടു തിരഞ്ഞെടുക്കും.  ഓരോ സംസ്ഥാനത്തിനും  ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ.

രാജ്യസഭ കാലാവധി: 6 വർഷം ഓരോ രണ്ടുവർഷവും മൂന്നിലൊന്നു പേരുടെ  കാലാവധി അവസാനിക്കും. 

12 പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു.

233 അംഗങ്ങളെ വിവിധ സംസ്ഥാനങ്ങളിലെ  തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ വോട്ടു ചെയ്ത് തിരഞ്ഞെടുക്കുന്നു.  ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി  അംഗങ്ങൾ.

രാജ്യസഭ

കാലാവധി: 6 വർഷം ഓരോ രണ്ടുവർഷവും മൂന്നിലൊന്നു പേരുടെ  കാലാവധി അവസാനിക്കും.  12 പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു. 233 അംഗങ്ങളെ വിവിധ സംസ്ഥാനങ്ങളിലെ  തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ വോട്ടു ചെയ്ത്  തിരഞ്ഞെടുക്കുന്നു.  ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി അംഗങ്ങൾ.

245 കോൺഗ്രസ്

രാഷ്ട്രത്തലവനും ഭരണത്തലവനും : പ്രസിഡന്റ്

ജനങ്ങൾ നേരിട്ടു വോട്ട് ചെയ്യുന്നു. ഇതിലൂടെ തിരഞ്ഞെടുക്കുന്നത് 538 അംഗ ഇലക്ടറൽ കോളജ് അംഗങ്ങളെ. ഈ അംഗങ്ങൾ ‍ഡിസംബറിൽ യോഗം ചേർന്ന് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നു. 

കാലാവധി: 4 വർഷം. 

(ഇതിനിടയിൽ പാർട്ടിക്കോ പാർലമെന്റായ കോൺഗ്രസിനോ പ്രസിഡന്റിനെ മാറ്റി മറ്റൊരാളെ അവരോധിക്കാൻ കഴിയില്ല. ഇംപീച്ച്മെന്റിലൂടെ പുറത്താക്കാം. കാലാവധിക്കിടയിൽ മരണപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്താൽ ഉപതിരഞ്ഞെടുപ്പ്, കാലാവധിക്കു ശേഷം പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ കെയർ ടേക്കർ ആയി തുടരൽ തുടങ്ങിയവയൊന്നും ഇല്ല)

 435 ജനപ്രതിനിധി സഭ

(ഇന്ത്യയിലെ ലോക്സഭയ്ക്കു തുല്യം) കാലാവധി: 2 വർഷം 435 അംഗങ്ങൾ രാജ്യമൊന്നടങ്കമുള്ള മണ്ഡലങ്ങളിൽനിന്ന്  നേരിട്ടു തിരഞ്ഞെടുക്കും.  ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി മണ്ഡലങ്ങൾ.

100 സെനറ്റ്

(ഇന്ത്യയിലെ രാജ്യസഭയ്ക്കു തുല്യം)

കാലാവധി: 6 വർഷം. ഓരോ രണ്ടുവർഷവും മൂന്നിലൊന്നു പേരുടെ  കാലാവധി അവസാനിക്കും.  ഓരോ സംസ്ഥാനത്തിനും 2 വീതം അംഗങ്ങൾ.  സംസ്ഥാനത്തിന്റെ വലുപ്പമോ ജനസംഖ്യയോ  നിയമസഭാംഗങ്ങളുടെ എണ്ണമോ മാനദണ്ഡമല്ല.

ഇലക്ടറൽ കോളജ് 538 അംഗങ്ങൾ

പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സമിതി. ജനങ്ങൾ പ്രസിഡന്റ് സ്ഥാനാർഥിക്കു നേരിട്ടു വോട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തും ജയിക്കുന്ന സ്ഥാനാർഥിക്കു നിശ്ചിത ഇലക്ടറൽ കോളജ് അംഗങ്ങളെ ലഭിക്കും. ജനപ്രതിനിധി സഭയിലെ 435, സെനറ്റിലെ 100, ദേശീയതലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ 3 എന്നിങ്ങനെ ചേർത്താണ് 538 എന്ന സംഖ്യ.

എന്നാൽ, ഇലക്ടറൽ കോളജ് അംഗങ്ങളും ജനപ്രതിനിധി സഭ, സെനറ്റ് അംഗങ്ങളും തമ്മിൽ ബന്ധമൊന്നുമില്ല. ഇലക്ടറൽ കോളജിൽ എത്ര പേർ വേണം എന്നു നിശ്ചയിച്ചപ്പോൾ മാനദണ്ഡ‍മായി ഈ സൂത്രവാക്യം സ്വീകരിച്ചുവെന്നു മാത്രം. ഓരോ  സംസ്ഥാനത്തുനിന്നുമുള്ള ജനപ്രതിധി സഭ, സെനറ്റ് അംഗങ്ങളുടെ എണ്ണത്തിനു തുല്യമായിരിക്കും ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടറൽ കോളജ് അംഗങ്ങൾ. 

 ‘വിന്നർ ടേക്ക് ഓൾ’ 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടു നേടുന്നയാൾക്ക്  ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് അംഗങ്ങളെയും ലഭിക്കുന്ന ‘വിന്നർ ടേക്ക് ഓൾ’ രീതിയാണ് യുഎസിൽ.

ഏറ്റവുമധികം ഇലക്ടറൽ കോളജ് അംഗങ്ങളുള്ള (55) കലിഫോർണിയയിൽ 1.2 കോടി പേർ വോട്ടു ചെയ്തു. ഭൂരിപക്ഷം നേടിയ സ്ഥാനാർഥിക്ക് ഈ 55 അംഗങ്ങളെയും ലഭിക്കും. നെബ്രാസ്ക (5 ഇലക്ടറൽ കോളജ് അംഗങ്ങൾ), മെയ്ൻ (4) എന്നീ രണ്ട്  ചെറിയ സംസ്ഥാനങ്ങളിൽ മാത്രം ആനുപാതിക പ്രാതിനിധ്യ സംവിധാനമാണ്. ഇവിടെ ആദ്യത്തെ രണ്ടു സീറ്റ് സംസ്ഥാനത്താകെ ഏറ്റവുമധികം വോട്ടു നേടിയ സ്ഥാനാർഥിക്കു ലഭിക്കും. ബാക്കി സീറ്റുകൾ ഓരോ ജനപ്രതിനിധിസഭാ മണ്ഡലത്തിലും ഏറ്റവുമധികം വോട്ടു നേടിയ പ്രസി‍ഡന്റ് സ്ഥാനാർഥിക്കും ലഭിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com