ADVERTISEMENT

വാഷിങ്ടൻ ∙ അൽഖായിദ കമാൻഡറും അധികാര ശ്രേണിയിൽ രണ്ടാമനുമായ അബ്ദുല്ല അഹമ്മദ് അബ്ദുല്ലയെ (അബു മുഹമ്മദ് അൽ മസ്‍രി) യുഎസിന്റെ നിർദേശപ്രകാരം ഇസ്രയേൽ ചാരന്മാർ വധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ ഒളിവിൽ കഴിയുകയായിരുന്ന ഭീകരനെ കഴിഞ്ഞ ഓഗസ്റ്റ് 7ന് ആണ് ടെഹ്റാൻ നഗരപ്രാന്തത്തിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചുകൊന്നത്. ഇയാളുടെ മകളും കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ വച്ച് 2011ൽ യുഎസ് വധിച്ച അൽ ഖായിദ തലവൻ ഉസാമ ബിൻലാദന്റെ മകന്റെ വിധവയാണ് ഇവർ.

1998ൽ ആഫ്രിക്കയിലെ 2 യുഎസ് എംബസികളിൽ ആക്രമണം നടത്തിയതിനു പിന്നിൽ അൽ മസ്‍രിയാണ്. ‌ഈജിപ്ത് സ്വദേശിയായ ഇയാൾ അൽ ഖായിദയുടെ ഇപ്പോഴത്തെ തലവൻ അയ്മാൻ അൽ സവാഹിരിയുടെ വലംകയ്യായിരുന്നു.

English Summary: Al Qaeda’s No. 2, Accused in U.S. Embassy Attacks, Was Killed in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com