ADVERTISEMENT

റിയാദ് ∙ അനധികൃതമായി മരം മുറിക്കുന്നവർക്കു 10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ.

മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. വിഷൻ 2030നോടനുബന്ധിച്ചു ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങൾ നടുന്ന പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com