എംബസികൾ തുറക്കാൻ ബഹ്റൈൻ, ഇസ്രയേൽ

israel-bahrain
SHARE

ജറുസലം/മനാമ∙ സമാധാനക്കരാറിനു പിന്നാലെ നയതന്ത്രബന്ധം ശക്തമാക്കുന്നതിനായി പരസ്പരം എംബസികൾ തുറക്കാൻ ഇസ്രയേലും ബഹ്റൈനും തീരുമാനിച്ചു. ഇസ്രയേലിലേക്കുള്ള ആദ്യ ബഹ്റൈൻ ഉന്നതതല സംഘത്തിന്റെ സന്ദർശനത്തിനു ശേഷം, ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിന്റെ ഫോൺ കോഡ് ആലേഖനം ചെയ്ത ഗൾഫ് എയർ വിമാനത്തിലാണു സംഘമെത്തിയത്. ഇക്കൊല്ലം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസും ആരംഭിക്കും. ഇ–വീസ ഡിസംബർ 1 മുതൽ നടപ്പാകും. ഇസ്രയേൽ സംഘം ഡിസംബറിൽ ബഹ്റൈൻ സന്ദർശിക്കും.

യുഎസിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിലാണ് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാർ ഒപ്പിട്ടത്. യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിനെ യുഎഇയിലേക്കു ക്ഷണിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA