ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കിൽ ഇനി 2 മാസം സൂര്യനെ കാണാൻ പറ്റില്ല. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്.

English Summary: 'Polar night' brings 66 days of near-darkness in America's northernmost town

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com