ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക്ക് മാ (56) അപ്രത്യക്ഷനായ സംഭവത്തിൽ ദുരൂഹത തുടരുന്നു. ചൈനയിലെ നിയന്ത്രണങ്ങളെ വിമർശിച്ച് ഒക്ടോബർ 24ന് നടത്തിയ പ്രസംഗത്തിനു ശേഷം മാ പൊതുവേദിയിൽ വന്നിട്ടില്ല. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം. 

മാ വീട്ടുതടങ്കലിലാണെന്ന അഭ്യൂഹവും പ്രചരിക്കുന്നു. ‘കുത്തക വിരുദ്ധ’ അന്വേഷണത്തിന്റെ ഭാഗമായി മായുടെ കമ്പനികളെ പൊളിക്കാൻ സർക്കാർ നടത്തിയ ശ്രമം ഇതിന്റെ മുന്നോടിയായിരുന്നു എന്നാണ് വിലയിരുത്തൽ. അതിനിടെ, ചൈനീസ് സർക്കാരിന്റെ അനിഷ്ടം വ്യക്തമാക്കുന്ന ലേഖനം ഔദ്യോഗിക മുഖപത്രമായ പീപ്പിൾസ്ഡെയ്​ലിയിൽ വന്നു. ‘മാ കാലഘട്ടം എന്ന ഒന്നുണ്ടായിരുന്നില്ലെന്നും’ ‘ഈ കാലഘട്ടത്തിൽ മാ ഉണ്ടായിരുന്നു’ എന്നു പറയുന്നതാണ് ശരി എന്നും ലേഖനം പറയുന്നു.

Content Highlights: Alibaba vs Chinese Govt

 

 

jack-ma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com