മരണപ്പാലത്തിൽ ലിസ; ട്രംപിന് ദയാഹർജി

lisa
ലിസ
SHARE

വാഷിങ്ടൻ∙ വിഷം കുത്തിവച്ചു നാളെ വധശിക്ഷയ്ക്കു വിധേയയാകാനുള്ള യുഎസ് വനിത ലിസ മോണ്ട്ഗോമറിയോടു കനിവു കാട്ടാൻ ആഹ്വാനം.

 2004ൽ ഗർഭിണിയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം വയർ കീറി എട്ടു മാസം പ്രായമായ ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത കുറ്റത്തിനാണു മാനസികമായി വെല്ലുവിളി നേരിടുന്ന ലിസ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകിയിരിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചാരിച്ചാൽ ലിസയുടെ ശിക്ഷ റദ്ദാക്കാം.

കുട്ടിക്കാലത്തു വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായിരുന്നു ലിസ. അക്രമം ചെറുക്കാൻ ശ്രമിച്ചതിനുള്ള ശിക്ഷയായി തലയ്ക്കു ക്ഷതമേൽപ്പിച്ചതിന്റെ ഫലമായി മാനസികമായി വെല്ലുവിളി നേരിടുന്ന സ്ത്രീയായി അവൾ വളർന്നതു ചൂണ്ടിക്കാട്ടിയാണു മാപ്പു നൽകാനുള്ള ആഹ്വാനം.

യുഎസിൽ ഇതുവരെ 5 വനിതകളാണ് വധശിക്ഷയ്ക്കു വിധേയരായിട്ടുള്ളത്. ഇതിനു മുൻപൊരു വനിത വധശിക്ഷയ്ക്കു വിധേയയായത് 68 വർഷം മുൻപാണ്– ചാരക്കുറ്റം ചുമത്തപ്പെട്ട ഏഥൽ റോസൻബർഗ്. 

യുഎസ് ചരിത്രത്തിൽ ആദ്യമായി വധശിക്ഷയ്ക്കു വിധേയയായത് (1865) പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ കൊലപാതകത്തിൽ ജോൺ വിൽക്സ് ബൂത്തിനൊപ്പം കൂട്ടുപ്രതിയായിരുന്ന മേരി സുററ്റാണ്.

Content Highlights: Lisa Montgomery: US federal execution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA