ADVERTISEMENT

മോസ്കോ ∙ സോവിയറ്റ് യൂണിയൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പടം മുൻവാതിലിൽ സ്ഥാപിച്ച് സോവിയറ്റ് നേതാക്കളുടെ പേരിട്ട വിഭവങ്ങൾ വിളമ്പിയ ഭക്ഷണശാല വിമർശനത്തെ തുടർന്നു രണ്ടാം ദിവസം അടച്ചു പൂട്ടി.

മോസ്കോയിൽ സ്റ്റാനിസ്ലാവ് വോൾട്മാൻ എന്നയാൾ തുടങ്ങിയ ഷവർമ കടയിൽ സോവിയറ്റ് കാലത്തെ സുരക്ഷാഭടന്മാരുടെ യൂണിഫോം അണിഞ്ഞ വെയ്റ്റർമാരും ഉണ്ടായിരുന്നു. സ്റ്റാലിന്റെ പടവും മറ്റു മുദ്രകളും മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രാദേശിക അധികൃതരും ഇടപെടുകയായിരുന്നു. ദശകങ്ങൾ നീണ്ട അടിച്ചമർത്തലുകൾക്കും കൂട്ടക്കുരുതികൾക്കും നേതൃത്വം നൽകിയ സ്റ്റാലിനെ ആഘോഷിക്കുന്നതു അനുചിതമാണെന്നു വാദിച്ചു സമൂഹമാധ്യമങ്ങളിലാണു ആദ്യം വിവാദമുയർന്നത്. ടിവി ചാനലുകളും പിന്നാലെയെത്തി. എന്നാൽ സ്റ്റാലിന്റെ പടം വയ്ക്കുന്നതു നിയമവിരുദ്ധമല്ലെന്നു കടയുടമ പ്രതികരിച്ചു.

Content Highlights: Stalin-themed cafe in Moscow closed

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com