കുവൈത്ത് സിറ്റി ∙ അധികാരമേറ്റ് ഒരു മാസം തികഞ്ഞതിനു പിന്നാലെ പാർലമെന്റുമായുള്ള പൊരുത്തക്കേടിനെ തുടർന്ന് കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് ഡിസംബർ 8നാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രിസഭ ചുമതലയേറ്റത്.
എന്നാൽ, മന്ത്രിമാരെ നിശ്ചയിച്ചതിൽ എതിർപ്പുള്ള എംപിമാരിൽ ചിലർ പ്രധാനമന്ത്രിയെ കുറ്റവിചാരണ നടത്താൻ പാർലമെന്റിൽ നോട്ടിസ് നൽകി. കുറ്റവിചാരണയ്ക്കു ശേഷം അവിശ്വാസം കൊണ്ടുവന്നാൽ 50അംഗ പാർലമെൻറിൽ 38 അംഗങ്ങളുടെ പിന്തുണയും എതിർപക്ഷത്തിനു ലഭിച്ചേക്കുമെന്ന സാഹചര്യം പരിഗണിച്ചാണു രാജി.
Content Highlights: Kuwait's government quits